Sunday, March 15, 2026 Last Updated 26 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 04.31 PM

കിടിലനൊരു ഹെയര്‍കട്ട്, അതില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഒരു മുഖം; പിന്‍ഭാഗത്തെ തലമുടിയില്‍ സ്റ്റൈലില്‍ വെട്ടിയെടുത്തത് യുവതിയുടെ മുഖം- വൈറല്‍ വീഡിയോ

uploads/news/2025/03/772200/Untitled-1.jpg
artist barber (Image Source: X)

സോഷ്യല്‍ മീഡിയയിലൂടെ ക്രിയേറ്റീവ് കണ്ടന്റുകള്‍ പങ്കിടുന്നവര്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ശരീരത്തില്‍ വിവിധ രൂപത്തിലുള്ള ടാറ്റൂ ചെയ്യുന്നവരുടെയും വീഡിയോകള്‍ വന്നിട്ടുണ്ട്. മനസ്സില്‍ ആഗ്രഹിക്കുന്ന രൂപം ശരീരത്തില്‍ പച്ച കുത്തുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പണ്ടൊക്കെ വിദേശീയരാണ് ടാറ്റൂ ട്രെന്‍ഡാക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ ഈ നാട്ടിലുള്ളവരുടെയും ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുകയാണ് ടാറ്റൂകള്‍.
പറഞ്ഞു വരുന്നത് ടാറ്റൂവിനെക്കുറിച്ചാണെന്ന് ഓര്‍ക്കുന്നെങ്കില്‍ തെറ്റി, രൂപങ്ങള്‍ ക്രിയേറ്റീവായി ശരീരത്ത് ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നത്. ​‍പറയുന്ന രൂപങ്ങള്‍ ഏതു വി​ധത്തിലും ശരീരത്തില്‍ സൃഷ്ടിച്ചെുടുക്കുന്നത് ഒരു വലിയ കഴിവു തന്നെയാണ്.
ഇപ്പോഴിതാ അങ്ങനെയൊരു ക്രിയേറ്റീവ് ബാര്‍ബറാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. ഹെയര്‍സ്റ്റൈലുകളില്‍ പുത്തന്‍ രീതിയില്‍ പരീക്ഷിക്കുന്നവര്‍ക്ക് ഒരു കൈമുതലാണ് ഈ ബാര്‍ബര്‍. എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ട ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മൊബൈല്‍ ഫോണില്‍ ഒരു യുവതിയുടെ ചിത്രം കാണിക്കുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. പിന്നീട് കാണുന്നതാണ് അതിശയം. തലയുടെ പിന്‍ഭാഗത്ത് ആ രൂപം അതേപടി പകര്‍ത്തുകയാണ് ആ ബാര്‍ബര്‍. തലമുടി ആ സ്റ്റൈലില്‍ വെട്ടിയെടുക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കി നിന്നു പോകും. അവസാനം ഫോണിലെ അതേ ചിത്രം തലമുടിയുടെ പിന്‍ഭാഗത്ത് ചെയ്തു പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
അടുത്ത ട്രെന്‍ഡായി മാറാന്‍ പോകുന്നത് ഇതായിരിക്കുമെന്നാണ് പലരും നല്‍കുന്ന കമന്റുകള്‍.

Ads by Google
Wednesday 26 Mar 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW