Thursday, March 12, 2026 Last Updated 17 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 02.21 PM

മഞ്ജരി ലൈവ് ഇന്‍ കണക്റ്റ്: 'രാഗ നിലാവ്' ഏപ്രില്‍ 11 ന്ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍

uploads/news/2025/03/772179/man.jpg

ദോഹ: ഈദ് ആഘോഷങ്ങളെ രാഗാര്‍ ദ്രമാക്കാന്‍ പ്രശസ്ത ഗായിക
മഞ്ജരി ഖത്തറിന്റെ വേദിയിലെത്തുന്നു.
Zeal-it ഈവന്റ്‌സ് സംഘടിപ്പിക്കുന്ന
മഞ്ജരി ലൈവ് ഇന്‍ കണക്റ്റ്:
'രാഗ നിലാവ്' ലൈവ് സംഗീത നൃത്ത താര നിശ ഏപ്രില്‍ 11 ന് വെള്ളിയാഴ്ച ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍സെന്ററിലെ എക്സിബി ഷന്‍ ഹാളില്‍അരങ്ങേറുമെന്ന് സംഘാടകര്‍വാര്‍ത്താസമ്മേളനത്തില്‍അറീയിച്ചു.നാലുമണിക്കൂര്‍ നീളുന്ന 'രാഗ നിലാവ് സ്റ്റേജ് ഷോ രതീഷ് മാത്രാടനാണ് സംവിധാനം ചെയ്യുന്നത്. മഞ്ജരിയോടൊപ്പം പിന്നണിഗായകന്‍ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തും.സിനിമാതാരം അനഘ നാരായണനുംഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിന്‍ ബാലനും അരങ്ങിലെത്തും.
ഖത്തറിലെ സുപരിചിതരായ കലാകാരികള്‍ നൃത്തനൃത്തങ്ങളും അവതരിപ്പിക്കും.ദോഹ ഷാസ ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടിക്കറ്റ് ലോഞ്ചിങ്ങും നടന്നു. ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സര്‍ പ്രതിനിധി ആകന്‍ക്ഷ, Zeal-it ട്രേഡിങ്ങ് & കോണ്‍ട്രാക്ടിങ് പ്രതിനിധി അബു സുല്‍ത്താന്‍, Zeal-it Group CEO & MD . സിരോഷ് കുമാര്‍, Zeal it Events ഡയറക്ടര്‍മാരായ അജിത് കുമാര്‍ , വിനു വിശ്വംഭരന്‍, ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിബിന അജിത്, അഭിനേതാവും നിര്‍മ്മാതാവും ചന്ദ്ര കല ആര്‍ട്‌സ് സാരഥിയുമായ ചന്ദ്രമോഹന്‍ പിള്ള , ഗുഡ് വില്‍ കാര്‍ഗോ എം ഡി നൗഷാദ് അബൂ, കെ സ് സി എ പ്രസിഡന്റ് ഗോപിനാഥ് മേനോന്‍ , സിനിമ നിര്‍മാതാവ് ബിജു മത്തായി എന്നിവര്‍പങ്കെടുത്തു.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സി ലൂടെയും 30088387,74794034 എന്നീ നമ്പറുകളിലൂടെയുംബന്ധപെടാവുന്ന താണ്

ഷഫീക് അറക്കല്‍

Ads by Google
Wednesday 26 Mar 2025 02.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW