Friday, March 20, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 10.48 AM

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും: സ്‌കൂളുകളില്‍ ആഘോഷ പരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

sslc, exam, today, education, department, celebration

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. പരീക്ഷ അവസാനിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂളിന് പുറത്ത് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കാവുന്നതാണ്.

4,27,021 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതി. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒന്‍പതും ഗള്‍ഫ് മേഖലയില്‍ ഏഴും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെ 2 ഘട്ടങ്ങളിലായി നടക്കും. മൂല്യനിര്‍ണായത്തിന് 72 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം പ്ലസ് 2 പരീക്ഷ ഈ മാസം 27നും, പ്ലസ് വണ്‍ പരീക്ഷ ഈ മാസം 29നും അവസാനിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW