-->
കാണികളുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ യുഎസിലെ നോര്‍ത്ത്‌വില്ലെ ഹൈസ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ കോച്ചിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുന്നത്. സ്‌കൂളിലെ പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ കോച്ചായ ജിം സുലോ (81) വിദ്യാര്‍ത്ഥിനിയായ ഹെയ്‌ലി മോണ്‍റെയുടെ മുടിയില്‍ പിടിച്ച് വലിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പരിശീലകനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ക്ലാസ് ഡി ചാമ്പ്യന്‍ഷിപ്പായ ലാ ഫ്രാഗെവില്ലെ മത്സരത്തില്‍ തന്റെ സ്‌കൂള്‍ 43 - 37 പിന്നിലായതില്‍ അസ്വസ്ഥയായ ഹെയ്‌ലി മണ്‍റോയും മറ്റ് വിദ്യാര്‍ത്ഥിനികളെയും വീഡിയോയില്‍ കാണാം. മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ പിന്നിലൂടെ വന്ന കോച്ച് ജിം സുലോ, ഹെയ്‌ലിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സമയം സൂലോയുടെ മരുകളും മറ്റൊരു വിദ്യാര്‍ത്ഥിനിയുമായ അഹ്‌മ്യ ടോംപ്കിന്‍സ് സുലോയോട് എതിര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 81- കാരനായ കോച്ചിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെ ഡബ്യുഎന്‍വൈടിയിലൂടെ കോച്ച് വിദ്യാര്‍ത്ഥിനിയോടും അവളുടെ മാതാപിതാക്കളോടും മാപ്പ് പറഞ്ഞു, മാര്‍ച്ച് 22 ന് എക്‌സില്‍ പങ്കുവച്ച വീഡിയോ ഇതിനകം രണ്ടേകാല്‍ കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. കോളിംഗ് റഗ്ഗ് എന്ന എക്‌സ് ഹാന്റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ പിന്നീട് നിരവധി ഹാന്റിലുകള്‍ പങ്കുവയക്കുകയായിരുന്നു. വിഷയം വിവാദമായതോടെ കോച്ചിന്റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും അധ്യാപകനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയെന്നും സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
A coach was fired after pulling a girl’s ponytail following their state title loss. Her friend a real one for stepping in🙏 https://t.co/PG6xntRGXH— kira 👾 (@kirawontmiss) March 22, 2025