-->
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തില്‍ ഖുര്‍ആനിനെ പഠിച്ചും, പഠിപ്പിച്ചും, ആശയ പ്രസരണം നടത്തിയും
രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ പാരായണ, മന:പാഠ മത്സരമായ എട്ടാമത് എഡിഷന്‍ 'തര്‍തീല്‍ -25' ന്റെ സോണ്‍ തല മത്സരങ്ങള്‍ സമാപിച്ചു.
ഖുര്‍ആന്‍ പാരായണത്തിനു പുറമെ ഖുര്‍ആന്‍ ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, സെമിനാര്‍, മുബാഹസ തുടങ്ങിയ മത്സര ഇനങ്ങളും തര്‍തീലിന്റെ ഭാഗമായി നടന്നിരുന്നു.
റിഫ സോണ്‍
ഇസാടൌണ്‍ ഐ സി എഫ് സുന്നി സെന്ററില്‍ റിഫാ സോണ്‍ ചെയര്‍മാന്‍ ഹാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിഫ സോണ്‍ തര്‍തീലില്‍
രിസാല സ്റ്റഡി സര്‍ക്കിള്‍ സോണ്‍ സെക്രട്ടറി സയ്യിദ് ജുനൈദ് തങ്ങള്‍ പ്രാര്‍ത്ഥനയും ഐ സി എഫ് ഇസാ ടൌണ്‍ റീജിയണ്‍ സെക്രട്ടറി അബ്ബാസ് മണ്ണാര്‍ക്കാട് ഉദ്ഘാടനവും നിര്‍വഹിച്ചു.
ഹമദ് ടൌണ്‍ സെക്ടര്‍ ജേതാക്കളായി. ഇസാടൌണ്‍ സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രിസാല സ്റ്റഡി സര്‍ക്കിള്‍ റിഫാ സോണ്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ സ്വാഗതവും കലാലയം സെക്രട്ടറി ജുനൈദ് നന്ദിയും അറിയിച്ചു.
മുഹറഖ് സോണ്‍
ഗുദൈബിയ ഹോട്‌പോയിന്റ് റെസ്റ്റോറന്റ് പര്‍ട്ടി ഹാളില്‍ സോണ്‍ ചെയര്‍മാന്‍ അഷ്റഫ് ടി. കെയുടെ അധ്യക്ഷതയില്‍ നടന്ന മുഹറഖ് സോണ്‍ തര്‍തീലില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ മുന്‍ നാഷനല്‍ ചെയര്‍മാന്‍ ശിഹാബ് പരപ്പ പ്രാര്‍ത്ഥന യും നാഷനല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. നാഷനല്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
രിസാല സ്റ്റഡി സര്‍ക്കിള്‍ മുഹറക് സോണ്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതവും കലാലയം സെക്രട്ടറി തൗഫീഖ് നന്ദിയും അറിയിച്ചു.
ഗുദൈബിയ സെക്ടര്‍ ജേതാക്കളായി, കസീനോ സെക്ടര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മനാമ സോണ്‍
സല്‍മാബാദ് സുന്നി സെന്ററില്‍ സോണ്‍ ജനറല്‍ സെക്രട്ടറി ഫാസില്‍ വടക്കേകാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മനാമ സോണ്‍ തര്‍തീലില്‍
രിസാല സ്റ്റഡി സര്‍ക്കിള്‍ മനാമ സോണ്‍ ചെയര്‍മാന്‍ അല്‍ത്താഫ് അസ്ഹരി പ്രാര്‍ത്ഥനയും നാഷനല്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ് ഉദ്ഘാടനവും, ഐ സി എഫ് നാഷനല്‍ പബ്ലിക് റിലേഷന്‍ & മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍, ഐ സി എഫ് സല്‍മാബാദ് റീജിയണല്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി എന്നിവര്‍ ആശംസകളും അറിയിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ മനാമ സോണ്‍ കലാലയം സെക്രട്ടറി ശിഹാബ് രണ്ടത്താണി സ്വാഗതവും എക്‌സിക്യൂട്ടീവ് സെക്രട്ടറി യഹിയ നന്ദിയും അറിയിച്ചു.
സല്‍മാബാദ് സെക്ടര്‍ ജേതാക്കളായി, സല്‍മാനിയ സെക്ടര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പങ്കാളിത്തം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധേയമായ തര്‍തീ ലില്‍ അന്‍പതിലധികം മത്സരാര്‍ത്ഥികള്‍ അഞ്ച് വിഭാഗങ്ങളിലായി മാറ്റുരച്ചു. പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ച് മൂന്ന് സോണുകളിലും ഇഫ്താര്‍ സംഗമങ്ങളും നടന്നു . സോണ്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ വരുന്ന 28 ന് നടക്കുന്ന നാഷനല്‍ തര്‍തീലില്‍ മാറ്റുരക്കും.
സഹലയിലെ അല്‍മാജിദ് സ്‌കൂള്‍ കാമ്പസില്‍ ഈ മാസം 28 വെള്ളി രാവിലെ 9നാണ് നാഷനല്‍ മത്സരം അരങ്ങേറുന്നത്. ബഹറൈനിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇതിന്റെ ഭാഗമാവും.