Thursday, March 12, 2026 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 02.15 PM

മന്നലംകുന്ന് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ഖത്തര്‍ ഇഫ്താര്‍ സംഗമം

മന്നലംകുന്ന്പ്രദേശത്തെ നിസ്സഹായരായ 20 ല്‍ പരം കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിതതുക നല്‍കിവരുന്നസംഘടനയുടെ സാന്ത്വനം പദ്ധതിയുടെ നാലാം ഘട്ടത്തില്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങളിലേക്ക് വ്യാപി പ്പിക്കുമെന്ന് പ്രസിഡന്റ് ലാല്‍ മോന്‍ പറഞ്ഞു.
uploads/news/2025/03/771929/AA-3.gif

ദോഹ : മന്നലംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ഖത്തര്‍
ഇഫ്താര്‍ മീറ്റ് സംഘടി പ്പിച്ചു. ഹിലാല്‍
അരോമ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍മന്നലംകുന്ന് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ അഗങ്ങളും കുടുംബാംഗങ്ങളും സാമൂഹ്യ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും വാണിജ്യ പ്രമുഖരും മാധ്യമപ്രവര്‍ത്തകരുംപങ്കാളിത്തം വഹിച്ചു.
പ്രസിഡന്റ് ലാല്‍മോന്‍ അധ്യക്ഷതവവഹിച്ച ഇഫ്താര്‍ സംഗമം
ഐ സി സി പ്രസിഡന്റ് ഷാനവാസ് ബാവ ഉത്ഘാടനം ചെയ്തു.മന്നലംകുന്ന്പ്രദേശത്തെ
നിസ്സഹായരായ 20 ല്‍ പരം കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിതതുക നല്‍കിവരുന്നസംഘടനയുടെ
സാന്ത്വനം പദ്ധതിയുടെ നാലാം ഘട്ടത്തില്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങളിലേക്ക് വ്യാപി പ്പിക്കുമെന്ന് പ്രസിഡന്റ് ലാല്‍ മോന്‍ പറഞ്ഞു.
സാന്ത്വനം പോലുള്ള പദ്ധതികള്‍
സ്വന്തംദേശത്തെ നിസ്സഹായരായ വരോടുള്ള കരുതലാണെന്നും മാതൃക പരമായ കാരുണ്യ പ്രവര്‍ത്തനമാണ്
മന്നലംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍നടത്തുന്ന തെന്നും
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.റേഡിയോ മലയാളം 98.6- ഡെപ്യൂട്ടി ജിഎം- നൗഫല്‍ അബ്ദുല്‍ റഹ്മാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.സെക്രട്ടറി മുഹമ്മദ് യൂസഫ് സ്വാഗതവുംട്രഷറര്‍ ഇര്‍ഫാന്‍ ഉള്‍ ഹഖ് നന്ദിയും പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, മുഹമ്മദ് ഷാനവാസ്,
വാം ഹൗസ് ട്രേഡിംഗ് എംഡി ഹേമന്ത്, ഖബോക്‌സ് എംഡി നിഷാം ഇസ്മായില്‍,ചാവക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ്കബീര്‍ തെരുവത്ത്, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അഡൈ്വസറി ചെയര്‍മാന്‍ ഷെഹീം മേപ്പാട്ട്, തൃശൂര്‍ ജില്ല സൗഹൃദവേദി വൈസ് പ്രസിഡന്റ് കരിപ്പായി തോമസ്, ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ പ്രസിഡന്റ്താജു ചിറകുഴി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടന്‍, ഇന്ത്യന്‍ മീഡിയ ഫോറം- ജനറല്‍ സെക്രട്ടറി ഷഫീഖ്അറക്കല്‍, ഇന്ത്യന്‍ മീഡിയ ഫോറട്രഷറര്‍ ആര്‍ ജെ രതീഷ്, നസീം അല്‍ റബീഹ്- പിആര്‍ഒ- സന്ദീപ്, മീഡിയ പെന്‍ സിഇഒ- ബിനു കുമാര്‍, മജസ്റ്റിക് പ്രസിഡന്റ് - നിഹാദ് അലി, 98.6 എഫ്എം ഡിജിറ്റല്‍ ഡിസൈനര്‍- ഫഹദ് ചോക്കു എന്നിവര്‍ സാന്നിധ്യം വഹിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Tuesday 25 Mar 2025 02.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW