Thursday, March 12, 2026 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 02.03 PM

ഇന്ത്യന്‍ എംബസി റമദാന്‍ സുഹൂര്‍ സംഗമം സംഘടിപ്പിച്ചു

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ അഭിമാനവും സന്തോഷവും പങ്കുവച്ച ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ കഴിഞ്ഞ ഫെബ്രുവരി 17-18 തീയതികളിലായി നടന്ന ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനംനാഴികക്കല്ലായിരുന്നെന്ന് ഓര്‍മ്മിപ്പിച്ചു.
uploads/news/2025/03/771924/54.gif

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി റമദാന്‍ സുഹൂര്‍ സംഗമം സംഘടിപ്പിച്ചു.ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളായ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണലുകള്‍ കൗണ്‍സില്‍ (ഐബിപിസി), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) എന്നിവയുമായി സഹകരിച്ച്‌ദോഹയിലെ അല്‍ മെസില റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സുഹുര്‍ സംഗമത്തില്‍ ഖത്തരി പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്രഞ്ജര്‍, ഇന്ത്യന്‍ സ്‌കൂള്‍ മേധാവികള്‍, കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികള്‍, വാണിജ്യ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളിത്തം വഹിച്ചു.

uploads/news/2025/03/771924/455.gif

സുഹുര്‍ സംഗമവേദിയില്‍ 'ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍'എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും നടന്നു.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ അഭിമാനവും സന്തോഷവും പങ്കുവച്ച ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ കഴിഞ്ഞ ഫെബ്രുവരി 17-18 തീയതികളിലായി നടന്ന ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനംനാഴികക്കല്ലായിരുന്നെന്ന് ഓര്‍മ്മിപ്പിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധത്തെ ഊഷ്മളമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തത്തിന്റെ ഭാവി വളര്‍ച്ചയ്ക്കുള്ള പ്രതിബദ്ധതയും അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ഊട്ടിയുറപ്പിച്ചതായി അംബാസിഡര്‍ പറഞ്ഞു. സുഹുര്‍ സംഗമവേദിയില്‍ സംഗീത നിശയും അരങ്ങേറി.

ഷഫീക് അറക്കല്‍

Ads by Google
Tuesday 25 Mar 2025 02.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW