Thursday, March 12, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.51 PM

സാഹോദര്യത്തിന്റെ വിളംബരമായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്..

കോബാര്‍ അപ്‌സര ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.
uploads/news/2025/03/771920/aa-1.gif

അല്‍കോബാര്‍: ഒഴുകിയെത്തിയ ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞത് പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായിരുന്നു. കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്‌നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

കോബാര്‍ അപ്‌സര ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും നല്ലൊരു അനുഭവമാണ് കോബാറിലെ പ്രവാസികള്‍ക്ക് നല്‍കിയത്.

ഇഫ്താര്‍ വിരുന്നിന് അരുണ്‍ ചാത്തന്നൂര്‍, ബിജു വര്‍ക്കി, ബിനു കുഞ്ചു, പ്രവീണ്‍, വിനോദ്, സുധീഷ്, ഷെന്നി, മെല്‍ബിന്‍, സാജി, ഷിബു, അനസ്, മീനു അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Tuesday 25 Mar 2025 01.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW