Friday, March 20, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.22 PM

തൃശൂരില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മധ്യവയസ്‌കന് വെട്ടേറ്റു

middle, aged, man, hack, death, dispute, borewell, drilling

തൃശ്ശൂര്‍: കല്ലംപാറയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിച്ചതിന്നെതുടര്‍ന്ന് തര്‍ക്കമാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടില്‍ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW