Thursday, March 12, 2026 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.16 PM

ബഹറിന്‍ പ്രവാസി സുനില്‍ തോമസ് റാന്നി എഴുതുന്ന ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ്

uploads/news/2025/03/771704/ss-0.gif

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തില്‍ പുതിയ പുസ്തകം ബഹറിന്‍ പ്രവാസി സുനില്‍ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് കവര്‍പേജ് റിലീസ് ബഹറിന്‍ കേരളീയ സമാജത്തില്‍ വച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ബഹറിന്‍ കോഡിനേറ്റര്‍ സൈദ് എം എസ് അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ രാജു കല്ലുംപുറം, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ബിനു കുന്നന്താനം, ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, പ്രിയദര്‍ശിനി പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബിപിന്‍ മാടത്തേത്ത്
എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹറിന്‍ പ്രവാസിയായി ദീര്‍ഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിര്‍ദേശങ്ങളുമായി
സുനില്‍ തോമസ് റാന്നിയാണ് പുസ്തകം എഴുതുന്നത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടന്‍ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്നതാണ് ഈ പുസ്തകം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനിയും ഏറെ വികസന പാതയില്‍ എത്തുന്ന രീതിയില്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഉടന്‍തന്നെ ഇറങ്ങുന്നത്.

ബഹറിനില്‍ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സ്വന്തമായി ഒരു സ്ഥാപനം ഈ വര്‍ഷം തുടങ്ങിവച്ചതാണ്. പത്ത് വര്‍ഷത്തിലേറെയായി ബഹറിന്‍ പ്രവാസജീവിതം നയിക്കുന്ന സുനില്‍ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂര്‍ സ്വദേശിയാണ്. ഭാര്യ ബിന്‍സി സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സ് ആയി ഇവിടെ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികള്‍ മൂന്നു വയസാകുന്ന ഹര്‍ലീന്‍, ഹന്ന എന്നിവര്‍ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സില്‍ പതിയുന്ന ആനുകാലിക വിഷയങ്ങളില്‍ കത്തുകള്‍ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജില്‍ കൃത്യമായി തരം തിരിച്ച് ഉള്‍പ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.

Ads by Google
Monday 24 Mar 2025 02.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW