Thursday, March 12, 2026 Last Updated 16 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.12 PM

കേരള ബിസിനസ് ഫോറം ഖത്തര്‍ സുഹൂര്‍ സംഗമം

uploads/news/2025/03/771703/ss-32.gif

ദോഹ: കേരള ബിസിനസ് ഫോറം (KBF) സുഹുര്‍ സംഗമംസംഘടിപ്പിച്ചു. കമ്മ്യൂണിറ്റി നേതാക്കള്‍, മാധ്യമ പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരടക്കം
250ല്‍ പരം വ്യക്തിത്വങ്ങള്‍ പങ്കാളിത്തം വഹിച്ചു.അത്‌ലന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന സുഹുര്‍ സംഗമത്തില്‍
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കെ ബി എഫിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ് സംരംഭകര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രാധാന്യത്തെ പ്രശംസിച്ചു. ഇന്ത്യ-ഖത്തര്‍ സഹകരണത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന പുരോഗതിയും അംബാസിഡര്‍ ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതായും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിന്കര്‍ എന്നിവരും സാന്നിധ്യം വഹിച്ചു.റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ റമദാന്‍ സന്ദേശം നല്‍കി. പുണ്യ മാസത്തിന്റെ കരുണ, ഐക്യം, ആത്മീയ ചിന്തകള്‍ എന്നിവയെ കുറിച്ച് അദ്ദേഹംറമദാന്‍ സന്ദേശത്തില്‍ ഓര്‍മ്മപെടുത്തി. കെ ബി എഫ്
പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍കേരളാ ബിസിനസ് ഫോറം അംഗങ്ങള്‍ക്കായി ഒരുക്കുന്ന കെ ബി എഫ് എക്‌സ്‌പോയില്‍ ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'മീറ്റ് ദി ലെജന്‍ഡ്' എന്നിവ ഉള്‍പ്പെടുന്ന വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ ബി എഫ് അംഗങ്ങളെ ആദരിച്ചു.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിബെനവൊലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി സി ഉപദേശകസമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, അശ്രഫ് ചിറക്കല്‍, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള, അബ്ദുല്‍ ഹസീം എന്നിവരെ ആദരിച്ചു.
കെ ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ സഫര്‍, മുഹമ്മദ് അസ്ലം എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഫര്‍സാദ് അക്കര പരിപാടിയുടെ എംസി ആയിരുന്നു, ഹംസ സഫര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം നന്ദിയും പറഞ്ഞു. കെ ബി എഫ് എം സി അംഗങ്ങളായ കിമി അലക്‌സാണ്ടര്‍, നൂറുല്‍ഹഖ്, ഹമീദ് കെ എം എസ്, ജയപ്രസാദ്, മുഹമ്മദ് ഷബീര്‍, മന്‍സൂര്‍ മൊയ്ദീന്‍ എന്നിവര്‍ സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നല്‍കി. കെ ബി എഫിന്റെ ഹോണറേറി അംഗം സി വി റപ്പായി, മുന്‍ പ്രസിഡന്റ് അബ്ദുല്ല തെരുവത്, മുതിര്‍ന്ന അംഗങ്ങളായ എം പി ഷാഫിഹാജി, സഫാ മുഹമ്മദ് അഷ്റഫ്, ഉസ്മാന്‍ കല്ലന്‍, അഷ്റഫ് കെ പി, മലബാര്‍ ഗോള്‍ഡിലെ സന്തോഷ് ടി വി എന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Monday 24 Mar 2025 02.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW