-->
കഞ്ചിക്കോട്: ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി ഇന്ധന ചോര്‍ച്ച. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി. രണ്ട് മിനിറ്റിലേറെയാണ് മേഖലയില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. തൊഴിലാളികള്‍ വിവരം നല്‍കിയതിന് പിന്നാലെ വാല്‍വുകള്‍ അടച്ച് ചോര്‍ച്ച പരിഹരിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയില്‍ പൈപ്പ് ലൈന്‍ പൊട്ടുന്നത്. കഞ്ചിക്കോട്ടെ അഗ്‌നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.