Sunday, March 15, 2026 Last Updated 33 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 09.51 AM

ഓരോ രാജ്യത്തും ഒറ്റ ദിവസം കൊണ്ട് പോയി വരും: തന്റെ ഇന്‍ര്‍നാഷണല്‍ ട്രിപ്പ് ഇങ്ങനെയെന്ന് യുവതി

monica, stott, woman, share, extreme, day, trips

വിദേശ രാജ്യങ്ങളിലേക്ക് ടൂര്‍ പോകുക എന്നത് ഭൂരിഭാഗം ആളുകള്‍ക്കും ഏറെ ആവേശം നിറഞ്ഞ കാര്യമാണ്. ദിവസങ്ങള്‍ക്ക് മുമ്പേയുള്ള മുന്നൊരുക്കം. സ്യൂട്ട്‌കേസ് പാക്ക് ചെയ്യണം, ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം, താമസിക്കാനുള്ള സ്ഥലം കണ്ടെത്തണം, അത് ബുക്ക് ചെയ്യണം. എന്നാല്‍, ആ ട്രെന്‍ഡൊക്കെ മാറുകയാണ്. ഒറ്റ ദിവസം കൊണ്ട് മറ്റ് രാജ്യത്തേക്ക് യാത്ര ചെയ്ത് തിരികെ വരുന്നവരുണ്ടത്രെ.

ഒരു യുവതി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അതിന്റെ വീഡിയോയും ഷെയര്‍ ചെയ്യുകയുണ്ടായി. ഇങ്ങനെയുള്ള ഒറ്റ ദിവസം കൊണ്ട് പോയി വരുന്ന യാത്രകളെ എക്‌സ്ട്രീം ഡേ ട്രിപ്‌സ് എന്നാണ് വിളിക്കുന്നത്. റെക്സാമില്‍ നിന്നുള്ള 37 -കാരിയായ ട്രാവല്‍ ബ്ലോഗര്‍ മോണിക്ക സ്റ്റോട്ട്, മിലാന്‍, ബെര്‍ഗാമോ, ലിസ്ബണ്‍, ആംസ്റ്റര്‍ഡാം, റെയ്ക്ജാവിക് തുടങ്ങിയ നഗരങ്ങള്‍ പോലും ഒറ്റ ദിവസം കൊണ്ടാണത്രെ സന്ദര്‍ശിച്ചത്. ഇങ്ങനെ ഒറ്റ ദിവസം കൊണ്ടൊക്കെ യാത്ര പോയി വരുന്നത് നമ്മെ ക്ഷീണിപ്പിക്കുമെങ്കിലും ശരിക്കും അത് വലിയ യാത്രകളെ പോലെ തന്നെ നമുക്ക് ഓര്‍മ്മകള്‍ സമ്മാനിക്കുന്നവ തന്നെയാണ് എന്നാണ് മോണിക്ക പറയുന്നത്.

ഇത്തരം യാത്രകള്‍ പോകുമ്പോള്‍ രാവിലെയുള്ള ഫ്‌ലൈറ്റിന് തന്നെ ബുക്ക് ചെയ്യുക. അങ്ങനെയാണെങ്കില്‍ രാവിലെ അവിടെ എത്തും. രാത്രി വൈകിയുള്ള ഫ്‌ലൈറ്റിന് വീട്ടിലേക്ക് തിരികെ എത്താം. ഇതല്പം ഭ്രാന്താണ് എന്ന് തോന്നുമെങ്കിലും ഇത് ഫണ്‍ ആണ് എന്നാണ് മോണിക്ക തന്റെ വീഡിയോയില്‍ പറയുന്നത്. ഒപ്പം നന്നായി പ്ലാന്‍ ചെയ്‌തേ ഇത്തരം യാത്രകള്‍ പോകാവൂ എന്നും അല്ലെങ്കില്‍ സമംയം വെറുതെ നഷ്ടമാവും എന്നും മോണിക്ക പറയുന്നു. അനേകങ്ങളാണ് മോണിക്കയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് കൊള്ളാം എന്നായിരുന്നു പലരുടേയും അഭിപ്രായം.

Ads by Google
Monday 24 Mar 2025 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW