Sunday, March 15, 2026 Last Updated 26 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 08.52 AM

ഒന്‍പത് വര്‍ഷം മുന്‍പ് അമേരിക്ക വിട്ട് ഇന്ത്യയിലെത്തി: വളരെ മികച്ച തീരുമാനമായിരുന്നെന്ന് വിദേശിയായ യുവാവ്

man, move, india, nine, years, post, viral

അമേരിക്കയില്‍ നിന്ന് ഒമ്പത് വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് വരാന്‍ താനെടുത്ത തീരുമാനം എത്ര നന്നായി എന്ന് വിദേശിയായ യുവാവ്. ഇന്ത്യയിലേക്ക് വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചാണ് യുഎസ്സില്‍ നിന്നുള്ള എലിയറ്റ് റോസെന്‍ബെര്‍ഗ് തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിശദീകരിക്കുന്നത്. എലിയറ്റ് റോസന്‍ബെര്‍ഗ് തന്റെ നീണ്ട പോസ്റ്റില്‍ പറയുന്നത്, പണപ്പെരുപ്പം യുഎസിലെ തന്റെ ജീവിത നിലവാരത്തെ ബാധിച്ച് തുടങ്ങിയതില്‍ നിരാശനായിട്ടാണ് അയാള്‍ 12 വര്‍ഷം മുമ്പ് രാജ്യം വിടാനുള്ള തീരുമാനം എടുത്തത് എന്നാണ്.

തുടക്കത്തില്‍, തനിക്ക് താല്‍പ്പര്യമുള്ള ഒരു ബിസിനസ്സ് സംരംഭം തുടങ്ങാനായി ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയില്‍ ജീവിതച്ചെലവ് വളരെ കുറവാണ് എന്നും പോസ്റ്റില്‍ പറയുന്നു. യുഎസ്സിലാണെങ്കില്‍ ആഡംബര ഹോട്ടലുകളിലും കണ്‍സേര്‍ട്ടുകള്‍ക്കും ഒക്കെ പോകേണ്ടി വരും എന്നും യുവാവ് പറയുന്നുണ്ട്.

ഇവിടെ വച്ചാണ് താന്‍ തന്റെ ഭാര്യയെ കണ്ട് മുട്ടിയത്. രണ്ട് ബിസിനസുകള്‍ ആരംഭിച്ചു. ഇപ്പോഴുള്ള ചിലവ് ഇങ്ങനെയാണ്; മൊത്തം ഫര്‍ണിഷ്ഡായിട്ടുള്ള പുഴയുടെ തീരത്തുള്ള, പൊതു പൂളും ജിമ്മും ഉള്ള രണ്ട് മുറി അപാര്‍ട്‌മെന്റിന് വാടക 55000 -ത്തില്‍ താഴെയാണ്. ?ഗ്രോസറി വാങ്ങുന്നതിന് മാസം 21500 രൂപ. വീട്ടില്‍ ജോലിക്ക് സഹായിക്കാനെത്തുന്നവര്‍ക്ക് 8000 രൂപ. പേഴ്‌സണല്‍ ട്രെയിനിം?ഗ് സെഷന് 900 രൂപ.

ഇതിന് പുറമെ ആളുകളുമായി ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ബന്ധമുണ്ടാക്കാന്‍ സാധിച്ചതിനെ കുറിച്ചും ബിസിനസുകള്‍ തുടങ്ങിയതിനെ കുറിച്ചും എല്ലാം യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഒപ്പം യുഎസ് പൗരനാണ് എന്നതില്‍ ഇപ്പോഴും താന്‍ സന്തോഷമുള്ളവനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ രാജ്യം സന്ദര്‍ശിക്കാറുണ്ട് എന്നും എലിയറ്റ് റോസെന്‍ബെര്‍ഗ് കുറിച്ചു.

Ads by Google
Monday 24 Mar 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW