-->
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വെടിക്കെട്ട് തുടക്കം. ട്രാവിസ് ഹെഡ് അതിവേഗ ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ 6 ഓവറിൽ 90 ലെത്തി. 18 പന്തില്‍ 46 റണ്‍സുമായി ട്രാവിസ് ഹൈഡും ഒമ്പത് പന്തില്‍ 20 റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസില്‍.
പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സടിച്ചു. കഴിഞ്ഞ സീസണിൽ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായ ഹെഡ്-അഭിഷേക് കൂട്ടുകെട്ട് തകർക്കാനായത് മാത്രം രാജസ്ഥാൻ റോയൽസിന് ആശ്വാസമായി. മഹീഷ് തീക്ഷണയ്ക്കാണ് വിക്കറ്റ്.
നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.