Friday, March 13, 2026 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 08.15 PM

ഐസ്‌ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തിലെ പൊതു അതോറിറ്റി

അവ കൈവശമുണ്ടെങ്കിൽ നശിപ്പിക്കണമെന്നും അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
kuwait

ഐസ്‌ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തിലെ പൊതു അതോറിറ്റി. അവ കൈവശമുണ്ടെങ്കിൽ നശിപ്പിക്കണമെന്നും അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഉൽപ്പന്നത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്നും ഇത് മലിനീകരണ സാധ്യത ഉണ്ടാക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. 400 ഗ്രാം തൂക്കമുള്ള, 2026 ജൂലൈ 23, 2026 ജൂലൈ 30 എന്നീ എക്സ്പയറി ഡേറ്റുള്ള ഉൽപ്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. മുൻകരുതൽ നടപടിയായി ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുകയാണ്. അധികൃതർ ഉപഭോക്താക്കൾ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW