Friday, March 13, 2026 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 03.03 PM

മോഹന്‍ലാല്‍ സാര്‍ ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് പൃഥ്വിരാജ്, പൃഥ്വിയും അങ്ങനെ തന്നെയെന്ന് മോഹന്‍ലാല്‍- താരങ്ങളുടെ അഭിമുഖം ഏറ്റെടുത്ത് ആരാധകര്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയിലെത്തുന്ന എമ്പുരാന്‍. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാലും പൃഥ്വിരാജും.
Empuraan Movie, Mohanlal, Prithviraj Sukumaran
Prithviraj and mohanlal (Image Source: Youtube)

ആരാധകര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങളായി എമ്പുരാന്‍ തരംഗമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത് എമ്പുരാന്‍ ടീമിലെ ഓരോ ആളുകളുടെയും അഭിമുഖങ്ങളും സംഭാഷണങ്ങളുമാണ്. സിനിമയുടെ എല്ലാ അപ്ഡേഷനുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും അഭിമുഖങ്ങള്‍ യൂട്യൂബിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റുകളില്‍ ഒന്നാമതാണ്.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായതു കൊണ്ടു തന്നെ അതിന്റെ ബജറ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും നിറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ല തങ്ങള്‍ ചെയ്തതെന്നും സിനിമയില്‍ മോഹൻലാല്‍ പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിയും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മോഹന്‍ലാലും പറഞ്ഞു.
‘‘ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡില്‍ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയുള്ള വലിയ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു. അവരില്‍ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിച്ചു. പലരും താല്‍പര്യപൂര്‍വ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്. എന്നാല്‍ ഇടനിലക്കാരായ ഏജന്റുമാര്‍ പറയുന്ന പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ക്ക്സാധിക്കുമായിരുന്നില്ല. ഈ സിനിമയ്ക്ക് പരമാവധി എത്ര വരെ മുടക്കാമെന്ന് എനിക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു...’’ പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാല്‍ സാര്‍ ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല...’’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതുകേട്ട് ‘ഞാന്‍ മാത്രമല്ല, പൃഥ്വിയും അങ്ങനെ തന്നെയാണെന്ന് മോഹന്‍ലാലും പറഞ്ഞു. ‘‘ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും അഭിനയിച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ വിഷനും പരിശ്രമവും മനസിലാക്കി പ്രതിഫലം നോക്കാതെ ഒപ്പം നില്‍ക്കുകയായിരുന്നു. 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ലെ ഞങ്ങള്‍ ചെയ്തിട്ടുള്ളത്. പണം കൂടുതലും ഞങ്ങള്‍ മുടക്കിയിരിക്കുന്നത് സിനിമയുടെ മേക്കിംഗില്‍ ആണ്...’’ പൃഥ്വിരാജ് പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW