Thursday, March 12, 2026 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 07.23 PM

മുമ്പ് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചയച്ചെന്ന് പറഞ്ഞത് മറന്നിട്ടില്ല; വീണ വഞ്ചനയുടെ ആള്‍രൂപമാണെന്ന് കെ സുരേന്ദ്രന്‍

k surendran

കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആള്‍രൂപമാണെന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോര്‍ജിന്റെ ആരോപണം നാടകമാണ്. ക്യൂബന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഇത്തരം നാടകങ്ങള്‍ വീണാ ജോര്‍ജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വെച്ചത് മലയാളികള്‍ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുര്‍വിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നല്‍കിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW