Sunday, March 15, 2026 Last Updated 31 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 11.40 AM

നവവധുവിനെ കൈയിലെടുത്ത് ചുംബിക്കാനൊരുങ്ങി വരന്‍; അപ്രതീക്ഷിതമായി കളര്‍ബോംബ് പൊട്ടിയത് വധുവിന്റെ ദേഹത്ത്; വീഡിയോ പങ്കിട്ട് ദമ്പതികള്‍

വിവാഹാഘോഷങ്ങളില്‍ പുതുമ നിറയ്ക്കാനുള്ള ആവേശത്തിലാണ് പുത്തന്‍ തലമുറയിലെ വധു വരന്മാര്‍. ഇപ്പോഴിതാ വിവാഹ ഫോട്ടോഷൂട്ടിനിടയില്‍ കളര്‍ബോംബ് പൊട്ടിത്തെറിച്ച് വധുവിന്റെ ദേഹത്ത് വീഴുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ദമ്പതിമാര്‍.
uploads/news/2025/03/771053/Untitled-2.jpg
Beautiful color-bombs explode on bride on wedding day (Image Source: Instagram)

പുതുതലമുറ വിവാഹമെന്നത് വലിയൊരു ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചടങ്ങുകള്‍ തുടങ്ങും. നൃത്തവും കൂടിച്ചേരലും വിവിധയിനം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ വിരുന്നുകളുമൊക്കെയായി വലിയ രീതിയിലാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. വിവാഹത്തോടെ ചടങ്ങുകള്‍ അവസാനിക്കുന്നില്ല. അതിനു ശേഷം അത്യാഡംബരങ്ങളോടെ വിവാഹസത്കാരങ്ങളും ചടങ്ങുകളുമൊക്കെ നടത്താറുണ്ട്. എന്തൊക്കെ പുതുമകളാണ് തങ്ങളു​ടെ വിവാഹത്തിന് കൊണ്ടുവരുക എന്ന ചിന്തയിലാണ് പുതുതലമുറ.
ഇപ്പോഴിതാ ബംഗ്ലൂരുവില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച്‌ നവവധുവിന് സാരമായ പരിക്ക് പറ്റുന്ന വീഡിയോയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബാണ് ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തി പൊട്ടുകയായിരുന്നു എന്ന് വീഡിയോയിലൂടെ മനസ്സിലാകും.
വീഡിയോയില്‍ വരന്‍ വധുവിനെ എടുത്തുയര്‍ത്തി ചുംബിക്കാനൊരുങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ഫോട്ടോ എടുക്കാനായി പോസ് ചെയ്യുമ്പോള്‍ കളര്‍ ബോംബുകള്‍ പിന്നില്‍ പൊട്ടുന്നത്. പെട്ടെന്ന് അതിലൊരെണ്ണം വധുവിന്റെ പിന്‍ഭാഗത്തേക്ക് വരുന്നതും വീഡിയോയിലുണ്ട്. പൊട്ടിത്തെറിച്ച കളര്‍ബോംബ് വതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയും ചെയ്തു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍ വെച്ച്‌ വിവാഹിതരായപ്പോഴാണ് സംഭവം. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു ഈ അനിഷ്ട സംഭവം നടന്നത്. പിന്‍ഭാഗത്ത് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ തന്നെയാണ് പങ്കുവെച്ചത്. ‘‘പശ്ചാത്തലത്തിൽ മനോഹരമായ ഈ കളർ ബോംബുകൾ പൊട്ടിച്ചുകൊണ്ട് ഒരു ഇതിഹാസ ഷോട്ടുണ്ടാക്കാനായിരുന്നു പദ്ധതി, പക്ഷേ അത് തകരാറിലാവുകയും ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെയും കൂടെ കൊണ്ടുപോകാൻ പോവുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഞങ്ങള്‍ വീഡിയോ പുറത്തുവിട്ടത്...’’ എന്ന ക്യാപ്ഷനൊപ്പമാണ് അവര്‍ വീഡിയോ പങ്കിട്ടത്.

Ads by Google
Friday 21 Mar 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW