-->
കോട്ടയം: കോട്ടയത്ത് പോലീസുകാര്‍ക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കടപ്ലാമറ്റം വയലായില്‍ പോലീസുകാര്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പോലീസുകാര്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ആക്രമണം നടത്തുകയായിരുന്നു.