-->
ദോഹ : സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടത്തി.
ഇരുനൂറ്റിഅന്‍പതോളം യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്ത സംഗമം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കൃതി ട്രെഷറര്‍ അപ്പു കെ കെ , ജോയിന്റ് സെക്രട്ടറി ബിജു പി മംഗലം, വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി ജോയിന്റ് സെക്രട്ടറി നിധിന്‍ എസ് ജി എന്നിവര്‍ സാന്നിധ്യം വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സിദ്ധിക്ക് കെ കെ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജ്ന നന്ദിയും പറഞ്ഞു.
ഷഫീക് അറക്കല്‍