Friday, March 13, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 10.03 AM

ഈ മാജിക്കിന് സാക്ഷിയാവാന്‍ കാത്തിരിക്കുന്നു; എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് അക്ഷയ് കുമാര്‍

akshay-kumar

എമ്പുരാനായുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന ട്രെയിലറാണ് നിര്‍മ്മാതാക്കള്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. ഒരു ദിവസത്തിനുള്ളില്‍ അന്‍പത് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ യൂട്യൂബിന്‍ കണ്ടത്. മോഹന്‍ലാലും ടൊവിനോ തോമസും പൃഥ്വിരാജും മഞ്ജു വാര്യരുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ട്രെയിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ട്രെന്‍ഡിങാണ്.

ഇപ്പോഴിതാ എമ്പുരാനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. എമ്പുരാന്‍ അസാധാരണമായ സിനിമയായിരിക്കുമെന്നാണ് ട്രെയലര്‍ കണ്ട ശേഷം അക്ഷയ് എക്‌സില്‍ കുറിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്തുക്കളായ മോഹന്‍ലാല്‍ സാറിനും പൃഥ്വിരാജിനും എമ്പുരാന് എല്ലാ ആശംസകളും നേരുന്നു. അവരുടെ കാഴ്ചപ്പാടും ക്രാഫ്റ്റും അറിയുന്ന ഒരാളെന്ന നിലയില്‍ ഇത് അസാധാരണമായ ഒന്നായിരിക്കും . മാജിക്കിന് സാക്ഷിയാവാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു അക്ഷയ് കുമാര്‍ കുറിച്ചത്.

അതേസമയം, മാര്‍ച്ച് 27നാണ് എമ്പുരാന്‍ ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിങ് മാര്‍ച്ച് 21ന് രാവിലെ 9 മണിയോടെ ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, സച്ചിന്‍ ഖേദേക്കര്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാര്‍, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാര്‍ത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശര്‍മ, ശുഭാംഗി ലത്കര്‍, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാന്‍, അലക്‌സ് ഒ'നെല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 2 മണിക്കൂര്‍ 59 മിനിറ്റ്.

Ads by Google
Friday 21 Mar 2025 10.03 AM
Ads by Google
LATEST NEWS
TRENDING NOW