Thursday, March 12, 2026 Last Updated 35 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 08.38 AM

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം: ഡിഎംകെ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി ചെന്നൈയില്‍

uploads/news/2025/03/770979/pinarayi-and-stalin.jpg

ചെന്നൈ: ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം വന്‍ വിമര്‍ശനത്തിന് ഇടയാകുമ്പോള്‍ ഇതിെതിരേ പ്രതിപക്ഷ കക്ഷികളുടെ ഡിഎംകെ നയിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈയില്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് കേരളാമുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നും അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ ഉണ്ടാകണമെന്നുമാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അറിവും അനുമതിയോടെയുമാണ് പിണറായി വിജയന്‍ ചെന്നൈയില്‍ എത്തിയിരിക്കുന്നത്.

അതേസമയം തെക്കേഇന്ത്യ കേന്ദ്രീകരിച്ച് സ്റ്റാലിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പടലപിണക്കം മൂലം ഇന്ത്യാ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ തെക്കേഇന്ത്യ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തെക്കേ ഇന്ത്യയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറിനും രേവന്ദ് റെഡ്ഡിക്കും ക്ഷണം കിട്ടിയരുന്നെങ്കിലും ഹൈക്കമാന്റ് തീരുമാനത്തിനായി ഇവര്‍ കാക്കുകയാണ്.

ബിഹാര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ കേരളാ മുഖ്യമന്ത്രിയെ സ്വീകരിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW