-->
തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയാണ് ഡിഎംകെ . ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിലാണ് തമിഴ്നാട് സര്‍ക്കാര്‍. ഇതിനിടയിലാണ് പി എം ശ്രീ പദ്ധതി നടപ്പാക്കണമെന്ന സമ്മര്‍ദവും സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നത്. എന്നാല്‍ എന്ത് സമ്മര്‍ദമുയര്‍ന്നാലും തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു ഡി എം കെ പ്രഖ്യാപിച്ചിരുന്നത്. ഡി എം കെയ്ക്ക് കരുത്തുപകരുന്ന തീരുമാനമാണ് ആദ്യം കേരളസര്‍ക്കാരും ഇടത് പാര്‍ട്ടികളും സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നൊരു ദിനം സിപിഐഎം പിഎം ശ്രീയില്‍ നിലപാട് മാറ്റുകയായിരുന്നു.
മോദിയുടെ ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ അതേപടി നടപ്പാക്കില്ലെന്നാണ് സിപിഐഎമ്മിന്റെ പ്രധാന വാദം. കേന്ദ്രസര്‍ക്കാരില്‍ നിന്നും വിദ്യാഭ്യാസ മേഖലയ്ക്ക് കുറച്ച് പണം ലഭിക്കാനുള്ള മാര്‍ഗമായാണ് തങ്ങള്‍ പി എം ശ്രീ പദ്ധതിയെ കാണുന്നതെന്നും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് സിപിഐഎമ്മിന്റെയും കേരള സര്‍ക്കാരിന്റെയും രാഷ്ട്രീയ നിലപാട്. തമിഴ്നാട് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഡി എം കെയുടെ സഖ്യകക്ഷിയാണ് സിപിഐഎം. ഡിഎംകെ സഖ്യത്തില്‍ രാജ്യസഭാംഗത്വവും ലോക്സഭാംഗവുമുള്ള സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് ഡി എം കെയുമായി നല്ലബന്ധം നിലനിര്‍ത്തേണ്ടത് രാഷ്ട്രീയമായി അനിവാര്യമാണ്.
അതേസമയം പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭയിൽ ആശങ്കയറിയിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കാത്തതിൽ സിപിഐക്ക് അമർഷം. സിപിഐ നിയമ സഭാ കക്ഷി നേതാവ് കെ രാജൻ ആശങ്ക അറിയിച്ചിട്ടും മുഖ്യമന്ത്രിയും സിപിഐഎം മന്ത്രിമാരും പ്രതികരിച്ചിരുന്നില്ല.
പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. പദ്ധതി ഹിന്ദുത്വ രാഷ്ട്ര വാദത്തിനു വേണ്ടി ഉപയോഗിക്കുന്നു. പല രക്ഷിതാക്കളും കുട്ടികളെ പിഎം ശ്രീ സ്കൂളുകളിൽ നിന്നും മാറ്റിയതായി അറിയാം. പി എം ശ്രീ ഭരണഘടനവിരുദ്ധം എന്നാണ് മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടെന്ന് ആനി രാജ വ്യക്തമാക്കി.
പിഎം ശ്രീയില്‍ ഒപ്പിടാനുളള നീക്കത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരും ആശങ്കയറിയിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍ കാണുന്നെന്നും ചര്‍ച്ചയില്ലാതെ തീരുമാനമെടുക്കുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് സിുപിഐ മന്ത്രിമാര്‍ അറിയിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.