Sunday, March 15, 2026 Last Updated 42 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 02.48 PM

ബൈക്കും വേണ്ട കൂട്ടുകാരനും വേണ്ട, ജീവന്‍ മാത്രം മതിയേ; കാട്ടിലെ രാജാവും രാജ്ഞിയും സായാഹ്ന സവാരിയ്ക്കിടെ കണ്ടത് ബൈക്ക് യാത്രികരെ- വൈറല്‍ വീഡിയോ

uploads/news/2025/03/770816/Untitled-5.jpg
Lion pair meets bikers (Image Source: X)

കാട്ടിലെ മൃഗങ്ങളുടെ വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ മൃഗങ്ങളും ഇര പിടിക്കാന്‍ ​വേണ്ടി മാത്രമല്ല ഇടയ്ക്ക് ഈവനിംഗ് വോക്കിനും ഇറങ്ങാറുണ്ട്. എന്നാല്‍ കാട്ടിലൂടെ ബൈക്കില്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു സിംഹം മുന്നില്‍ വന്നാല്‍ മനുഷ്യര്‍ എന്തു ചെയ്യും. ഇര പിടിക്കാനല്ല വരുന്നതെന്ന് ചിന്തിക്കാന്‍ സിക്സ്ത് സെന്‍സൊന്നും മനുഷ്യര്‍ക്കപ്പോള്‍ വര്‍ക്ക് ചെയ്യില്ല. പൊടി പോലും കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് ഒന്നും ആ​ലോചിക്കാതെ ഓടാന്‍ മാത്രമേ ആരും ശ്രമിക്കൂ.
ഇപ്പോഴിതാ ഒരു സിംഹത്തിന്റെയും അതിന്റെ ഇണയുടെയും മുന്നിലെത്തിയ ബൈക്ക് യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഗുജറാത്തിലെ ഗിർ വനത്തില്‍ നിന്നുള്ള വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കിട്ടിരിക്കുന്നത് റിട്ടേയർഡ് ഫോറസ്റ്റ് ഓഫീസർ സുശാന്ത് നന്ദയാണ്.
വീഡിയോയില്‍ ബൈക്കിലെത്തിയ മൂന്ന് യുവാക്കളുടെ മുന്നിലേക്ക് സിംഹവും അതി​ന്റെ ഇണയും നടന്നു വരുന്നത് കാണാം. സിംഹങ്ങളെ കണ്ടതോടെ ബൈക്കിന്റെ പിന്നിലിരുന്ന രണ്ട് പേർ എവിടേക്കോ ഓടി മറഞ്ഞു. ബൈക്കില്‍ ഇരുന്ന മൂന്നാമൻ ഒരു നിമിഷം അവിടെ തന്നെ നിന്നെങ്കിലും സിംഹങ്ങള്‍ അടുക്കുന്നത് കണ്ടതോടെ ജീവനും കൊണ്ട് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തുകൊണ്ടോ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ നടപ്പു തുടരുകയാണ്. ഇടയ്ക്ക് നില്‍ക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. സിംഹങ്ങള്‍ അവരെ പിന്തുടരാതിരുന്നത് അവരുടെ ഭാഗ്യം കൊണ്ടാണെന്നു തന്നെ പറയാം. ‘‘ഗുജറാത്തിൽ മറ്റൊരു ദിവസം...സിംഹ ജോഡിക്ക് മനുഷ്യനെ ഇരയായി കാണുന്നതിൽ താൽപ്പര്യമില്ല. അല്ലെങ്കിൽ, ഓടുന്ന ബൈക്ക് യാത്രക്കാരെ അവ എളുപ്പത്തിൽ മറികടക്കുമായിരുന്നു....’’ എന്ന ക്യാപ്ഷനൊപ്പമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. റോഡിന്റെ എതിര്‍വശത്തുള്ളവരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വീഡിയോ വൈറലായതോടെ കമന്റ് ബോക്സുകളും രസകരമായ കമന്റുകള്‍ കൊണ്ട് നിറയുന്നുണ്ട്. ‘ഒരുപക്ഷേ അവര്‍ക്ക് വിശപ്പായി കാണില്ല, സിംഹങ്ങള്‍ വേറെ മൂഡിലാണ്. സിംഹത്തിന് മനുഷ്യന്മാരില്‍ വലിയ താല്‍പര്യമില്ല, ആ ബൈക്ക് യാത്രക്കാര്‍ ഇന്നു കണി കണ്ടവരെ എന്നും കാണാന്‍ പ്രാര്‍ത്ഥിക്കും...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 20 Mar 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW