-->
ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു സമ്മാനിച്ച ബോളിവുഡ് നടിയാണ് ഭൂമി പട്നേക്കര്‍. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലും ഒട്ടു പിന്നിലല്ല ഭൂമി. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ബ്രെലെറ്റ് ബ്ലൗസില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്ന പ്രീ പ്ലീറ്റഡ് സാരിയാണ് ഭൂമിയുടെ ഔട്ട്ഫിറ്റ്. ഒരേ സ്‌റ്റൈലില്‍ ട്രെഡീഷ്ണല്‍ ലുക്കിനു മാത്രമായി പണ്ട് തിരഞ്ഞെടുത്ത സാരികളാണ് ഇപ്പോള്‍ വേറിട്ട ഡിസൈനുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
കാപ്പിപ്പൊടി നിറത്തിലുള്ള സാരിയില്‍ മിറര്‍ വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ലുക്കില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതിനാല്‍ അതിനിണങ്ങുന്ന വ്യത്യസ്തമായ അക്‌സസറികളാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് ഭൂമി.