-->
ബോളിവുഡ് നടി മാധുരി ദീക്ഷിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. സാരിയില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് അത്തരത്തില്‍ വൈറലാകുന്നത്.
പച്ച ഡിസൈനര്‍ സാരിയില്‍ മനോഹരിയാണ് താരം. ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പച്ച കല്ലുകള്‍ പതിപ്പിച്ച മാലകളും പ്രധാന ആക്‌സസറിയായി താരം അണിഞ്ഞിരിക്കുന്നു. ബണ്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.