Thursday, March 12, 2026 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 12.17 PM

ആശാവര്‍ക്കര്‍മാര്‍ നിരാഹാരസമരം തുടങ്ങി ; വീണാജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയത് ക്യൂബന്‍സംഘത്തെ കാണാന്‍

uploads/news/2025/03/770788/asha-workers-1.jpg

തിരുവനന്തപുരം: ഓണറേറിയം കൂട്ടുന്നത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടതില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതേയുള്ളെന്നും സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍. ആരോഗ്യമന്ത്രിയുമായി ചര്‍ച്ച അലസിയതോടെ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാരുടെ സമരസമിതി. മൂന്നുപേര്‍ നിരാഹാരം ഇരുന്നു സമരം ആരംഭിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യമേയുള്ളെന്നുമാണ് ആശാവര്‍ക്കര്‍മാരുടെ പ്രതികരണം. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതെന്നും പറഞ്ഞു. ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.

അതിനിടയില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയില്‍ എത്തിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍. ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന വീണാജോര്‍ജ്ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശാ വര്‍ക്കര്‍മാര്‍, എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയര്‍ത്തേണ്ടത്.

എല്ലാ കണക്കുകളും നിയമസഭയില്‍ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടുമെന്നും പറഞ്ഞു. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും.

Ads by Google
Ads by Google
TRENDING NOW