-->
തിരുവനന്തപരും: മോദിയെ സ്തുതിച്ചും സ്വന്തം നിലപാട് തെറ്റാണെന്നും പറഞ്ഞ് ശശി തരൂര്‍ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരിക്കെ ശശി തരൂരിന് പിന്തുണയുമായി കെ. മുരളീധരന്‍. ശശിതരൂര്‍ നേരത്തേ നടത്തിയത് മോദി സ്തുതി അല്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ ദേശീയനേതൃത്വം അദ്ദേഹത്തെ തിരുത്തുമെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പറഞ്ഞു.
ശശി തരൂര്‍ നേരത്തേ പാര്‍ലമെന്റില്‍ പറഞ്ഞതാണ് പാര്‍ട്ടി നയമാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. മോദി ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇതാകാം തരൂരും പറഞ്ഞതെന്നും ഇസ്രായേലിനെക്കുറിച്ച് പറയുമ്പോള്‍ ഗാസയേക്കുറിച്ച് കൂടി പറയേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ ബി ടീമായി സിപിഎം മാറിയെന്നും മുരളീധരന്‍ പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി എടുത്തത് ശരിയായ നിലപാടാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റഷ്യയുടേയും യുക്രെയ്‌ന്റെയും പ്രസിഡന്റുമാരുമായി ആലിംഗനം ചെയ്ത് രണ്ടുപേരോടും അടുപ്പമുള്ള നിലപാടാണ് മോദി എടുത്തതെന്നും ഇപ്പോള്‍ നോക്കുമ്പോള്‍ അത് ശരിയാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇത് ബിജെപി സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് വെട്ടിലായിരുന്നു.
എന്നാല്‍ ശശിതരൂരിന്റെ പ്രസ്താവനയില്‍ പരസ്യമായി ഒരു നിലപാട് സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വത്തിമോ എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തരൂര്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ശശി തരൂരിന്റെ പരാമര്‍ശം താന്‍ കേട്ടിട്ടില്ലെന്നും ഏതു സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ല എന്നും പാര്‍ട്ടി വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുമെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം.
അതേസമയം താന്‍ പറഞ്ഞത് ഒരു ഭാരതീയന്‍ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നായിരുന്നു ശേഷം തരൂരിന്റെ പ്രതികരണവും. ഷല്‍ഹിയിലെ റായ്‌സിന ഡയലോഗിലായിരുന്നു മോദിയെ ശശി തരൂര്‍ പുകഴ്ത്തിയത്. ഈ നയത്തിലൂടെ മോദിക്ക് റഷ്യയും യുക്രെയ്‌നുമായും നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞെന്നും നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും ശശി തരൂര്‍ പറഞ്ഞു.
റഷ്യയുടെ ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നയാളാണ് താനെന്നും '2022 ഫെബ്രുവരിയില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച പാര്‍ലമെന്റിലെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു താനെന്നും അത് തെറ്റായിരുന്നെന്നും ശശി തരൂര്‍ പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിന്റെയും ഉക്രെയ്ന്റെ പരമാധികാരത്തിന്റെ ലംഘനത്തെയും അടിസ്ഥാനമാക്കിയാണ് താന്‍ വിമര്‍ശനം ഉയര്‍ത്തിയതെന്നും പറഞ്ഞു. തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് വീണ്ടും വെട്ടിലായി.