-->
മകള്‍ മാള്‍ട്ടിയുടെ ചില കുസൃതിക്കഥകള്‍ വിവരിച്ച് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. മുടിയില്‍ വയ്ക്കുന്ന അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് മകള്‍ നിക്കിനെ അവളുടേതായ രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുകയാണ്. സെല്‍ഫി പങ്കിട്ട് ഇതിന്റെയെല്ലാം ക്രെഡിറ്റ് തന്റെ മകള്‍ക്കുളളതാണെന്ന് നിക് ചിത്രത്തിനൊപ്പം കുറിച്ചു. ഒരു പെണ്‍കുട്ടിയുടെ പിതാവിന്റെ ജീവിതം ഇങ്ങനെയാണെന്നാണ് നിക് പറയുന്നത്.
നിക് പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധിപേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. ഇനി നിക്കിന് പ്രത്യേക സ്‌റ്റൈലിസ്റ്റിന്റെ ആവശ്യമില്ലെന്നും മകള്‍ തന്നെ സ്‌റ്റൈലിങ്ങ് ചെയ്‌തോളുമെന്നാണ് ലഭിക്കുന്ന കമന്റുകള്‍.
2022 ജനുവരിയിലായിരുന്നു മാള്‍ട്ടി യുടെ ജനനം. വാടകഗര്‍ഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്. മകളുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കുവെക്കുന്നത് പതിവാണ്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്.