Thursday, March 12, 2026 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 02.03 PM

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം

parenting, tips, child, academic, success

ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം....

* ആരോഗ്യകരമായ ശീലങ്ങള്‍ - പഠനത്തില്‍ ഒരു കുട്ടി മികവ് കാണിക്കണമെങ്കില്‍ ശരിയായ ചിന്തയും അനുബന്ധ പ്രവര്‍ത്തിയും അനിവാര്യമാണ്. ഇതിനായി കുട്ടിക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്നും പോഷകസമൃദ്ധമായ ഭക്ഷണം കുട്ടി കഴിക്കുന്നുവെന്നും പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുക. ശാരീരിക ആരോഗ്യം ബുദ്ധിപരമായ പ്രവര്‍ത്തനത്തെയും അക്കാദമിക് പ്രകടനത്തെയും നേരിട്ട് ബാധിക്കുന്നുവെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

* കൃത്യമായ ഇടവേളകള്‍ നല്‍കുക - പഠനം ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ നിര്‍ണായകമായ കാര്യമാണെന്ന് കരുതി, അതുമാത്രമാണ് ജീവിതം എന്ന ധാരണ വേണ്ട. പഠനത്തിനപ്പുറം കൃയാത്മകമായ കാര്യങ്ങള്‍ പറയാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കണം. കേവലം പുസ്തകപ്പുഴുക്കള്‍ മാത്രമായി മാറുന്ന അവസ്ഥ ഉണ്ടാക്കരുത്. പഠനത്തില്‍ ഫോക്കസ് നിലനിര്‍ത്തുന്നതിനും വിരസത ഒഴിവാക്കുന്നതിനും ഇടവേളകള്‍ അത്യാവശ്യമാണ്. പഠന സെഷനുകളില്‍ വിശ്രമിക്കാനും ആരോഗ്യകരമായ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

* ആവശ്യമെങ്കില്‍ പിന്തുണ തേടുക - ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും പ്രശ്‌നങ്ങള്‍ പഠനത്തില്‍ കുട്ടി നേരിടുന്നുണ്ടെങ്കില്‍ പരിഹാരം കാണുക. അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്നും ആവശ്യമെങ്കില്‍ അഭിപ്രായങ്ങള്‍ എടുക്കുക. താരതമ്യങ്ങള്‍ ഒഴിവാക്കി കുട്ടിയുടെ മുകളിലുള്ള സമ്മര്‍ദം കുറയ്ക്കുക.

* പഠന പുരോഗതി വിലയിരുത്തുക - കുട്ടിയുടെ അക്കാദമിക് പുരോഗതിയുടെ ട്രാക്ക് കൃത്യമായി സൂക്ഷിക്കുകയും ആവശ്യാനുസരണം പഠന ശീലങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. പഠനത്തില്‍ പിന്നോക്കമാണെങ്കില്‍ അനിവാര്യമായ അനന്തര നടപടികള്‍ സ്വീകരിക്കണം. പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ട്യൂഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുട്ടിയുടെ ആവശ്യാനുസരണം ചെയ്യണം. പഠന രീതികള്‍, സമയക്രമം എന്നിവ കുട്ടിയുടെ സൗകര്യം മുന്‍നിര്‍ത്തി ചിട്ടപ്പെടുത്തണം.

Ads by Google
Tuesday 02 Dec 2025 02.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW