Wednesday, March 11, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jul 2025 12.43 PM

അച്ഛനും അമ്മയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് കണ്മണി; ആശംസകളുമായി റിമി കൊച്ചമ്മ

-kanmani
photo-www.instagram.com/actressmuktha/

അച്ഛന്‍ റിങ്കു ടോമിക്കും അമ്മ മുക്തയക്കുമൊപ്പം ഒമ്പതാം പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് കണ്മണി എന്ന കിയാര. പ്രിയപ്പെട്ട കണ്മണിക്കുട്ടിക്ക് പിറന്നാള്‍ ആശംസകളുമായി അച്ഛനും അമ്മയും കൊച്ചമ്മയായ റിമി ടോമിയും എത്തിയിരുന്നു.

കെച്ചമ്മേടെ പിറന്നാള്‍ ആശംസകള്‍ , ലവ് യു കണ്മണിക്കുട്ടി എന്നാണ് പിറന്നാള്‍ ആഘോഷത്തില്‍ നിന്നുളള കണ്മണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് റിമി ടോമി കുറിച്ചത്. മനോഹരമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും റിമി പങ്കുവെച്ചിട്ടുണ്ട്.

മനോഹരമായ ഒരു കുറിപ്പിനൊപ്പമായിരുന്നു കണ്മണിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ അമ്മയായ നടി മുക്ത പങ്കുവെച്ചത്. എനിക്ക് ദൈവം മനോഹരമായ ഒരു കുഞ്ഞു മാലാഖയെ നല്‍കി. ഇന്ന് അവള്‍ക്ക് ഒമ്പത് വയസായി. കണ്മണി നീ എത്ര വലുതായാലും എന്നും എനിക്കെന്റെ കുഞ്ഞുവാവ ആയിരിക്കും. എന്‍കണ്മണിക്ക് പിറന്നാള്‍ ആശംസകള്‍ മുക്ത കുറിച്ചു.

മുക്ത പങ്കുവെച്ച വീഡിയോയില്‍ എട്ടിന് സങ്കടത്തോടെ ബൈ പറയുന്ന കണ്മണിയെ കാണാം. ഇത്തവണ ബ്ലാക്ക് ഡ്രസ്സിലാണ് കണ്മണി പിറന്നാള്‍ ആഘോഷിച്ചത്. അതിനുശേഷം സന്തോഷത്തോടെ ഒമ്പതാം പിറന്നാള്‍ എന്ന് വ്യക്തമാക്കുന്ന ഒമ്പത് എന്ന് അക്കം പിടിച്ചു നില്‍ക്കുകയാണ്. നിരവധി പേരാണ് കുഞ്ഞു കണ്മണിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

Ads by Google
Sunday 20 Jul 2025 12.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW