Tuesday, March 10, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.26 PM

നിതു ബേബിയ്ക്ക് രണ്ട് വയസ്സ്; ആശംസകളുമായി പേളിയും ശ്രീനിഷും

uploads/news/2026/01/820527/nitara.jpg
photo-www.instagram.com/pearlemaany/

നടിയും അവതാരകയുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ട് പൊന്നോമനകളാണ് ഈ ദമ്പതികള്‍ക്ക് ഉളളത്.

ഇന്ന് നിതാരയുടെ രണ്ടാം ജന്മദിനമാണ്. മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

'ഞങ്ങളുടെ നിതുവിന് 2 വയസ്സ് തികയുന്നു' എന്ന അടിക്കുറിപ്പോടെയാണ് പേളിയുടെ പോസ്റ്റ്. നിതാരയുടെ ക്യൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

' ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുന്നു. ജന്മദിനാശംസകള്‍ നിതു ബേബി' എന്നാണ് ശ്രീനിഷ് അരവിന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരാണ് പേളിയുടെയും ശ്രീനിഷിന്റെയും പോസ്റ്റിനു താഴെയായി നിതു ബേബിയ്ക്ക് പിറന്നാള്‍ ആശംകള്‍ അറിയിച്ച് എത്തുന്നത്.

Ads by Google
Ads by Google
TRENDING NOW