-->
ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കമ്മ്യുണിറ്റി നേതാക്കളും, പ്രവര്‍ത്തകരും, കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
ഡോക്ടര്‍ താജ് ആലുവ റമദാന്‍ സന്ദേശം നല്‍കി.
വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയായ വ്രതാനുഷ്ഠാനമാസത്തില്‍ നോമ്പനുഷ്ടിക്കുന്നവരുടെയിടയില്‍ ആത്മപരിശോധന ഏറ്റവും ആഴത്തിലുണ്ടാവേണ്ടതാണെന്ന്
ഡോക്ടര്‍ താജ് റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു.
ഡബ്‌ളി യു എം സി ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ച ഇഫ്താര്‍ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി കാജള്‍ മൂസ്സ അതിഥികളേയും അംഗങ്ങളേയും സ്വാഗതവും ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.
സുബിന വിജയ് യോഗ നടപടികള്‍ നിയന്ത്രിച്ചു.
ഡബ്‌ളിയു എം സി ഭാരവാഹികള്‍ഇഫ്താര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഷഫീക് അറക്കല്‍