Sunday, March 15, 2026 Last Updated 33 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 09.52 AM

പിരിഞ്ഞുപോയ ഭര്‍ത്താവിനെയും കാത്തിരുന്നത് നീണ്ട 80 വര്‍ഷങ്ങള്‍, ഒടുവില്‍ 103 വയസ്സില്‍ മരണം: കരളലയിക്കും ഈ പ്രണയകഥ

china, woman, wait, husband, 80, years , old

സ്‌നേഹം വറ്റിപ്പോയിക്കൊണ്ടിരിക്കുന്ന ഈ കാലത്തും മരണം വരെയും തന്റെ പ്രിയതമനെ കാത്തിരുന്ന ഒരു സ്ത്രീയുടെ പ്രണയകഥയാണ് ഇപ്പോള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പിരിഞ്ഞുപോയ ഭര്‍ത്താവിനെ ഇവര്‍ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട 80 വര്‍ഷമാണ്. ഒടുവില്‍ 103 -ാം വയസ്സില്‍ തന്റെ എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് അവര്‍ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗുയിഷോ പ്രവിശ്യയിലെ താമസക്കാരിയായ ഡു ഹുജെന്‍ എന്ന സ്ത്രീയാണ് എട്ടു പതിറ്റാണ്ട് തന്റെ ഭര്‍ത്താവിനായി കാത്തിരുന്നത്. മാര്‍ച്ച് എട്ടിനാണ് തന്റെ 103 -ാം വയസ്സില്‍ ഡു ഹുജെന്‍ മരണപ്പെട്ടത്. മരണസമയത്തും തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യം ഏറെ ആഗ്രഹിച്ചിരുന്ന ഡു ഹുജെന്‍ തന്റെ വിവാഹദിനത്തിലെ ശേഷിപ്പായി സൂക്ഷിച്ചിരുന്നു ഒരു തലയിണയില്‍ മുറുകെപ്പിടിച്ച് കണ്ണീര്‍ വാര്‍ത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്.

1940 ആയിരുന്നു ഡു ഹുജെനും അവരെക്കാള്‍ മൂന്നു വയസ്സിന് പ്രായം കുറഞ്ഞ ഹുവാങ് ജുന്‍ഫുവും തമ്മിലുള്ള വിവാഹം. ഹുവാങ് ജുന്‍ഫു അവരുടെ വിവാഹത്തിന് തൊട്ടുപിന്നാലെ സൈന്യത്തില്‍ ചേര്‍ന്നു, യുദ്ധകാലത്ത് തന്റെ രാജ്യത്തെ സേവിച്ചു. സൈനിക സേവനത്തിനുശേഷം 1943 -ല്‍ മടങ്ങിയെത്തിയപ്പോള്‍ അവരുടെ ആദ്യകുഞ്ഞ് പിറന്നു. എന്നാല്‍ അധികം വൈകാതെ ഹുവാങ് ജുന്‍ഫു തന്റെ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നും അയാളുടെ സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട് മികച്ച ജോലി സാധ്യത തേടി വിദേശത്തേക്കും. പിന്നീട് ഒരിക്കലും അയാള്‍ മടങ്ങി വന്നില്ല.

1952 -ലാണ് ഡുവിന് ഹുവാങിന്റെ കത്ത് അവസാനമായി വന്നത്. ആ കത്തിലും എല്ലാ കത്തിലും ഉണ്ടായിരുന്നതുപോലെ അയാള്‍ മടങ്ങി വരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുമെന്നും സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകും എന്നുമുള്ള വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. അയാളെ അഗാധമായ പ്രണയിച്ചിരുന്ന ഡുവിന് ആ വാക്കുകള്‍ അവിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒന്നിലധികം തവണ മറ്റ് വിവാഹാലോചനകള്‍ വന്നിട്ടും അതിനൊന്നും തയ്യാറാകാതെ അവള്‍ ഹുവാങിനായി കാത്തിരുന്നു. ആ കാത്തിരിപ്പാണ് 103 -ാം വയസ്സില്‍ അവരുടെ മരണംവരെ തുടര്‍ന്നത്.

Ads by Google
Wednesday 19 Mar 2025 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW