Sunday, March 15, 2026 Last Updated 22 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 08.35 AM

അഴകിന് അര്‍ത്ഥം കൊടുക്കാന്‍ ജനിച്ചവളേ...; ശ്രുതിയുടെ ചിത്രത്തിന് ഭര്‍ത്താവിന്റെ റൊമാന്റിക് കമന്റ്

shruti-ramachandran
photo-www.instagram.com/shruti.ramachandran/

മലയാള സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശ്രുതി അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും തിരക്കഥ എഴുത്തിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. 'കമല' എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി. ഭർത്താവ് ഫ്രാൻസിസുമായി ചേർന്ന് 'പുത്തൻ പുതു കാലയ്' എന്ന ആന്തോളജി ചിത്രത്തിൽ 'ഇളമയ് ഇദോ ഇദോ' എന്ന ചിത്രത്തിനു ശ്രുതി തിരക്കഥ ഒരുക്കുകയും ചെയ്തിരുന്നു.

ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏതാനും ചിത്രങ്ങളും അതിനു ഫ്രാൻസിസ് നൽകിയ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞ ഡ്രസ്സിൽ അതിസുന്ദരിയായ ശ്രുതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 'അഴകിനു അർത്ഥം കൊടുക്കാൻ ജനിച്ചവൾ' എന്ന അർത്ഥം വരുന്ന ഒരു തമിഴ് പാട്ടിന്റെ വരികളാണ് ഫ്രാൻസിസ് കമന്റായി നൽകിയത്.

സിനിമാ മേഖലയിലെത്തുന്നതിനു മുൻപ് ശ്രുതി കുറച്ചുകാലം ആർക്കിടെക്റ്റായി പ്രവർത്തിച്ചിരുന്നു. പിന്നീട് ആർക്കിടെക്ച്ചർ അധ്യാപികയായും ജോലി ചെയ്തു. ശ്രുതിയുടെ സിനിമാ കരിയറിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ഭർത്താവ് ഫ്രാൻസിസ് തോമസാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹം ചെയ്യുന്നത്. ചെന്നൈയിൽ‌ ആർക്കിടെക്ട്ചർ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്.

അടുത്തിടെ, നടൻ റോഷന്റെ ബാല്യകാലത്തിൽ നിന്ന് എടുത്തതാണ് ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ കഥയെന്ന് രചന നിർവഹിച്ച ശ്രുതി രാമചന്ദ്രനും ഫ്രാൻസിസും. ബൈ ബൈ ബൈപ്പാസ് എന്ന നാടകവും ശ്രുതിയും ഫ്രാൻസിസും ഒന്നിച്ച് എഴുതിയിരുന്നു. നടൻ റോഷന്റെ ബാല്യകാലത്തിൽ നിന്ന് എടുത്തതാണ് ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ കഥയെന്ന് ശ്രുതിയും ഫ്രാൻസിസും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Ads by Google
Wednesday 19 Mar 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW