Monday, March 16, 2026 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 02.52 PM

നമ്മ ഊരൂ ബംഗ്ലൂരു തന്നെയോ ഇത് ? നിയോണ്‍ സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് താഴെ വിന്‍റേജ് കാറുകളും സൈക്കിള്‍ റിക്ഷകളും; 1950 ലെ ബംഗ്ലൂരുവിനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

uploads/news/2025/03/770424/Untitled-5.jpg
Car Parking on M.G Road Bangalore in 1950 (Image Source: X)

ബംഗ്ലൂരു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് സ്വപ്ന നഗരമെന്നാണ്. എല്ലാം വളരെ ഫാസ്റ്റായ നഗരം. അവിടെ ഒന്നിനു വേണ്ടിയും ആരും കാത്തു നില്‍ക്കാറില്ല. തിരക്കു പിടിച്ച ജീവിതവും, ഓടിമറയുന്ന മെട്രോകളും, ചീറിപ്പായുന്ന വാഹനങ്ങളും, അംബര ചുംബികളായ കെട്ടിടങ്ങളും, ആരെയും ഗൗനിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന കുറെ മനുഷ്യരുമടങ്ങിയ മെട്രോ നഗരം.
‘പീക്ക് ബെംഗളൂരു’ എന്ന ഹാഷ് ടാഗാണ് ഇന്ന് ആ നഗരത്തിനൊപ്പം ചേര്‍ത്തു വായിക്കുന്നത്. ഒരു സാധാരണ നഗരത്തില്‍ നിന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി നഗരത്തിലേക്കാണ് ബംഗ്ലൂരു വളര്‍ന്നത്. തിരക്കുകളില്ലാത്ത ബംഗ്ളൂരുവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനേ പറ്റില്ല. ട്രാഫിക്ക് കുരുക്കുകളില്‍ മണിക്കൂറുകള്‍ കാത്തു കിടക്കേണ്ടി വരുന്ന നഗരം.
ഇപ്പോഴിതാ ഇതിനിടയില്‍ പഴയ ബെംഗളൂരു നഗരത്തിലെ എംജി റോഡിന്റെ ഒരു ചിത്രം വൈറലാകുകയാണ്. ചിത്രം കണ്ട് സോഷ്യല്‍ മീഡിയ അമ്പരക്കുകയാണ്. ഇന്ത്യന്‍ ഹിസ്റ്ററി പിക് എന്ന എക്സ് പേജിലാണ് ചിത്രമുള്ളത്. ‘‘1950: ബെംഗളൂരു എംജി റോഡിലെ ഒരു കാര്‍പാര്‍ക്കിംഗ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നിയോണ്‍ സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് താഴെ വിശ്രമിക്കുന്ന വിന്‍റേജ് കാറുകളും സൈക്കിള്‍ റിക്ഷകളുമുണ്ട്. റോഡിന് മറുവശത്ത് പഴയ ചില കെട്ടിടങ്ങളും വെളിച്ചത്തില്‍ കാണാം. ഡെക്കാന്‍ ഹെറാല്‍ഡിന്റെ ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. പലര്‍ക്കും ചിത്രം ബെംഗളൂരു നഗരത്തിന്റേതാണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
പലരുമത് കമന്റുകളില്‍ കുറിക്കുന്നുമുണ്ട്. ‘സന്തോഷം നല്‍കുന്ന ചിത്രം, 1980 -ലും അത് മനോഹരമായിരുന്നു, ഗ്രാമീണ പശ്ചാത്തലം, തെക്കിന്റെ പറുദീസ, ഒരു വശത്ത് ഗാര്‍ഡനും മറുവശത്ത് കെട്ടിടങ്ങളുമുള്ള ഇന്ത്യയിലെ ഏക റോഡായിരുന്നു നമ്മ ബെംഗളൂരുവിലെ മഹാത്മാഗാന്ധി റോഡ്, 50 -കളിലെയും 60 -കളിലെയും അമേരിക്ക പോലുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍. ഏതായാലും ചി​‍ത്രം നിമിഷ നേരം കൊണ്ട് വൈറലായിട്ടുണ്ട്.

Ads by Google
Tuesday 18 Mar 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW