Friday, March 13, 2026 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 02.42 PM

സ്‌നേഹ സംഗമമായി മെജസ്റ്റിക് ഇഫ്താര്‍

uploads/news/2025/03/770416/100.jpg

ദോഹ : ദോഹയിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (മെജസ്റ്റിക് -മലപ്പുറം) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു . ദോഹയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹ സംഗമ വേദി കൂടിയായി മാറിയ ഇഫ്താറില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു . ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ , ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍ , ഐ എസ് സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ അബ്ദുസമദ് , മെജസ്റ്റിക്‌ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ , വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്ത ഇഫ്താര്‍ മലപ്പുറത്തിന്റെ ഒരുമയും സൗഹാര്‍ദ്ദവും പങ്കുവയ്ക്കുന്ന വേദി കൂടിയായി . ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി അംഗങ്ങള്‍ , ഉപദേശക സമിതി അംഗങ്ങള്‍ , സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ , സംഘടന നേതാക്കള്‍ , എന്നിവര്‍ പങ്കെടുത്ത ഇഫ്താറില്‍ ഉപദേശക സമിതി അംഗം ഹുസ്സൈന്‍ കടന്നമണ്ണ റമദാന്‍ സന്ദേശം നല്‍കി . പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു .
മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതം ആശംസിച്ചു

ഷഫീക് അറക്കല്‍

Ads by Google
Tuesday 18 Mar 2025 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW