-->
ദോഹ: കേരളത്തിലെ ലഹരി വ്യാപനത്തിനെതിരെ പോരാടാന്‍ ഖത്തര്‍ കെ എം സി സി സംഘടിപ്പിച്ച ടേബിള്‍ ടോക്ക്പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
'ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം' എന്ന ശീര്‍ഷകത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ടേബിള്‍ ടോക്ക്
നവകേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ കുടുംബ പശ്ചാത്തലങ്ങളും ആഗോള ഉദാര വത്കരണ നയങ്ങളുടെ പ്രതിഫലനവുമാണ് ലഹരിവ്യാപന മെന്ന് വിലയിരുത്തി. ആധുനിക ജീവിതക്രമം, ഇഴയടുപ്പമില്ലാത്ത കുടുംബ ബന്ധങ്ങള്‍, ആര്‍ഭാടം, സിനിമയിലെ നെഗറ്റിവ് ഹീറോയിസം അനുകരിക്കുവാനുള്ള പ്രവണത, ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്നുമുള്ള പിന്മാറ്റം, അമിതമായ സ്ട്രെസും, അനാവശ്യമായ തന്‍പ്രമാണിത്തവും തുടങ്ങി നിരവധി കാരണങ്ങള്‍ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പാദനവും വിതരണവും ഉപയോഗവും തടയുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുക, മത - രാഷ്ട്രീയ - സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തന അജണ്ടകളില്‍ ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്കരണം ഉള്‍പെടുത്തുക, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍, പോലീസ്, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നീവകളിലൂടെ ഫലപ്രദമായ ഡീ-അഡിക്ഷന്‍ സെന്റര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി ലഹരി വിപണത്തെ തടയുവാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ ഒട്ടേറെ നിര്‍ദേശങ്ങളും ടേബിള്‍ ടോക്ക് മുന്നോട്ട് വച്ചു.ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. തുമാമ കെ എം സി സി ഓഫീസ് ഹാളില്‍ നടന്ന പരിപാടി
ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി.
കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ഖത്തര്‍ സംസ്ഥാനജനറല്‍ സെക്രട്ടറി
സലിം നാലകത്ത് വിഷയാവതരണം നടത്തി. വേള്‍ഡ്‌കെ എം സി സി വൈസ് പ്രസിഡന്റ് എസ്എഎം ബഷീര്‍ മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത് താജുദ്ധീന്‍ ചിറകുഴി (വൈസ് പ്രസിഡണ്ട്- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി), ശംസീര്‍ അരികുളം (ജനറല്‍ സെക്രെട്ടറി, സംസ്‌കൃതി ഖത്തര്‍), ഖലീല്‍പരീദ് (ചീഫ് കോര്‍ഡിനേറ്റര്‍, യൂണിറ്റി ഖത്തര്‍), മുഹമ്മദലി ഖാസിമി (അഡൈ്വസറി ബോര്‍ഡ്, കേരളാ ഇസ്ലാമിക് സെന്റര്‍), ശ്രീകല ജിനന്‍ (വൈസ് പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം), ആര്‍. ചന്ദ്രമോഹന്‍ (പ്രസിഡണ്ട്, പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍), മുനീര്‍ സലഫി (അഡൈ്വസറി കണ്‍വീനര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ജോണ്‍ ഗില്‍ബര്‍ട്ട് (മെമ്പര്‍ -ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി), മുജീബ് മദനി (സെക്രെട്ടറി, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), കെ.ടി ഫൈസല്‍സലഫി (പ്രസിഡന്റ്, ഖത്തര്‍ കേരളാ ഇസ്ലാഹി സെന്റര്‍), കഫീല്‍ പുത്തന്‍പള്ളി (രിസാല സ്റ്റഡി സര്‍ക്കിള്‍), കെ.ഹുബൈബ് (ഇന്ത്യന്‍ മിഡിയഫോറം, സീനിയര്‍ കറസ്‌പോണ്ടന്റ് ഗള്‍ഫ് മാധ്യമം), ഫസലുറഹ്മാന്‍ (ന്യൂസ് കോര്‍ഡിനേറ്റര്‍, റേഡിയോ മലയാളം 98.6), RJ അച്ചു (റേഡിയോ സുനോ) തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്‍ സ്വഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു.കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ എംപി ശാഫി ഹാജി, വൈസ് ചെയര്‍മാന്‍മാരായ അബ്ദുനാസര്‍ നാച്ചി, സിവി ഖാലിദ്, സംസ്ഥാന ഭാരവാഹികള്‍, ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ പ്രവര്‍ത്തകര്‍എന്നിവര്‍ സാന്നിധ്യം വഹിച്ചു
ഷഫീക് അറക്കല്‍