Thursday, March 12, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 11.38 AM

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വൃദ്ധദമ്പതികളെ കെട്ടിയിട്ടു കൊള്ളയടിച്ചു ; മോഷണശേഷം വീട്ടുകാരന്റെ വണ്ടിയില്‍ രക്ഷപ്പെട്ടു

uploads/news/2025/03/770386/police.jpg

ന്യൂഡല്‍ഹി: വൃദ്ധ ദമ്പതികളെയും അവരുടെ വീട്ടുജോലിക്കാരിയെയും കെട്ടിയിട്ട ശേഷം കൊള്ളക്കാര്‍ വീട്ടിലെ സ്വര്‍ണ്ണം അടക്കം എടുത്ത ശേഷം വീട്ടുകാരന്റെ കാറുമായി കടന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലെ ഓംപ്രകാശ് അഗര്‍വാള്‍ എന്നയാളുടെ വീട്ടില്‍ തിങ്കളാഴ്ച പട്ടാപ്പകല്‍ 11 മണിക്ക് നടന്ന സംഭവത്തില്‍ മൂന്നു നാലുപേര്‍ അടങ്ങുന്ന മോഷണസംഘമാണ് കയറിയത്്.

വീട്ടില്‍ ബലമായി കയറിയ അക്രമികള്‍ വൃദ്ധ ദമ്പതികളെയും അവരുടെ വീട്ടുജോലിക്കാരിയെയും തടഞ്ഞുവച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു. തുടര്‍ന്ന് പ്രതികള്‍ വീട്ടുടമസ്ഥന്റെ കാറില്‍ കയറി രക്ഷപ്പെട്ടു. പോലീസ് എത്തി പരാതിക്കാരെ വൈദ്യ പരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്വേഷണത്തിന് സഹായകമായി വിരലടയാളങ്ങളും ഫോറന്‍സിക് തെളിവുകളും ശേഖരിച്ച് ക്രൈം ടീം സ്ഥലത്തെത്തി. മോഷ്ടിച്ച വാഹനം പിന്നീട് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.

'അശോക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഉത്തര്‍പ്രദേശിലെ ആന്റി റോമിയോ സ്‌ക്വാഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ശിഷ്ടാചാര്‍' എന്ന പീഡനവിരുദ്ധ ഗ്രൂപ്പ് ആരംഭിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ആന്റി-റോമിയോ സ്‌ക്വാഡിന് സമാനമായി ഈ സ്‌ക്വാഡ് പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദര്‍ശനത്തിന് അനുസൃതമായി, അക്രമികള്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുന്നതിനാണ് ആന്റി-റോമിയോ സ്‌ക്വാഡ് സ്ഥാപിച്ചതെന്ന് ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) പ്രശാന്ത് കുമാര്‍ പറഞ്ഞതാല പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW