-->
മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത, വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.
സമൂഹമാധ്യമങ്ങളിൽ സജീവമായ സംവൃത ഇടയ്ക്ക് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സംവൃത പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. സംവൃത അഭിനയിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രം റോബിന്‍ഹുഡിലെ ലുക്കാണ് സംവൃതയ്ക്ക് ചിത്രങ്ങളില്‍. ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ച് നിരവധി ആരാധകരാണ് എത്തുന്നത്. ചേച്ചിക്ക് എന്താണ് പ്രായമാവാത്തത് ? എന്നാണ് ആരാധകരുടെ ചോദ്യം. രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്ന താരത്തെ അഭിനന്ദിക്കുന്നുമുണ്ട് ആരാധകര്‍.