Friday, March 13, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 04.22 PM

അച്ഛനൊപ്പമുളള ത്രോബാക്ക് ചിത്രം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍

arjun ashokan
photo-www.instagram.com/arjun_ashokan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു നടന്മാരാണ് ഹരിശ്രീ അശോകനും മകൻ അർജുൻ അശോകനും. അച്ഛനൊപ്പമുള്ള ഒരു ത്രോബാക്ക് ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് അർജുൻ ഇപ്പോൾ. 1998ൽ പകർത്തിയ ചിത്രമാണിതെന്നും അർജുൻ പറയുന്നു.

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തുടർന്ന് ബിടെക്ക്’വരത്തൻ, ‘മന്ദാരം, ഉണ്ട, ജാൻ എ മൻ, മധുരം, അജഗജാന്തരം, സൂപ്പർ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, ത്രിശങ്കു, ഓസ്ലർ, അൻപോടു കൺമണി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബ്രോമാൻസ് ആണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ അർജുൻ്റെ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW