Thursday, March 12, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 12.42 PM

കളമശേരി പോളിടെക്നിക് കഞ്ചാവ് കേസ് ; ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം.
 alamassery polytechnic    ,  drug  ,  student
photo - facebook

കൊച്ചി:കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്.

പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിനെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് അനുരാജ് ആണെന്നാണ് മൊഴി. അനുരാജിന്റെ്‌ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിക്കും. അനുരാജിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കഞ്ചാവിന്റെ ഉറവിടം ഉള്‍പ്പെടെ ലഭിക്കുമെന്നാണ് ​പോലീസിന്റെ പ്രതീക്ഷ.

അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ രണ്ടു കിലോ കഞ്ചാവ് ആണ് കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ എത്തിച്ചത്. അനുരാജാണ് ഹോളി ആഘോഷത്തിനായി കുട്ടികളില്‍ നിന്നും പണം പിരിച്ചതെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW