Thursday, March 12, 2026 Last Updated 34 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 11.20 AM

അപവാദ പ്രചാരണം നടത്തുന്നു, തുടര്‍ച്ചയായി അപമാനിക്കുന്നു; എലിസബത്തിനെതിരെ പരാതിയുമായി ബാല

actor-bala-

തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പരാതിയുമായി നടന്‍ ബാല. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ബാല പരാതിയിൽ പറയുന്നു.

ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാല കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ബാല പറയുന്നു.

ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ബാലയുടെ ഭാര്യ കോകിലയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാലയുടെ മുന്‍ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്‌സ് എന്നിവര്‍ക്കെതിരെയാണ് കോകിലയുടെ പരാതി. ഈ മൂന്ന് പേര്‍ തനിക്കും ബാലയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നും കോകില പരാതിയില്‍ പറയുന്നു.

Ads by Google
Sunday 16 Mar 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW