Saturday, March 14, 2026 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 01.48 PM

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും കൂട്ടരും; പത്താനെ നിറം പുരട്ടിയും സച്ചിനും സംഘവും; ഹോളി ആഘോഷം വിഡിയോ വൈറല്‍

uploads/news/2025/03/769817/Untitled-6.jpg
Sachin Tendulkar, Yuvraj Singh and Yusuf Pathan celebrating Holi (Image Source: X)

നോര്‍ത്തിന്ത്യയില്‍ വലിയ ആഘോഷത്തോടെ കൊണ്ടാടുന്ന നിറങ്ങളുടെ ഉത്സവമാണ് ഹോളി. കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡിലെ സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം നിറത്തിന്റെ ലഹരിയില്‍ കൊണ്ടാടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. എല്ലാവരും ഒരേ മനസ്സോടെ നിറങ്ങള്‍ വാരിപ്പുതച്ച് നൃത്തം ചെയ്ത് ആസ്വദിച്ചാണ് ഹോളി ആഘോഷിക്കുന്നത്.
ഇപ്പോഴിതാ ഇന്റർനാഷണല്‍ മാസ്റ്റേഴ്സ് ലീഗ് സെമിഫൈനലില്‍ വിജയിച്ചതിനു പിന്നാലെ ഇതിഹാസതാരം സച്ചിൻ തെണ്ടുല്‍ക്കർ മുൻ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യം ഏറ്റെടുക്കുകയാണ് ആരാധകര്‍. യുവരാജ് സിങ്, യൂസഫ് പത്താൻ, അമ്പാട്ടി റായിഡു തുടങ്ങിയവർക്കൊപ്പമാണ് സച്ചിന്‍ ഹോളി ആഘോഷിക്കുന്നത്. സച്ചിൻ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതും യുവരാജിനു നേരെ വെള്ളം തെറിപ്പിക്കുന്നതുമാണ് വീഡിയോ.
റായിഡുവിന്റെയും യൂസഫ് പത്താന്റെയും മേല്‍ കളർ പുരട്ടുന്നുണ്ട് സച്ചിന്‍. അപ്രതിക്ഷിതമായി യുവരാജിന്റെയും അമ്പാട്ടി റായുഡുവിന്റെയും മുറിക്ക് മുന്നിലെത്തുകയാണ് സച്ചിനും കുട്ടരും. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. മുറിയിലുണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ് വാതില്‍ തുറന്ന് പുറത്തുവരുമ്പോഴാണ് സച്ചിനും കൂട്ടരും വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നത്. ഒപ്പം കൂട്ടത്തിലുള്ളവര്‍ യുവരാജിന്റെ മുഖത്തും തലയിലും ചായം തേക്കുന്നതും കാണാം. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.
ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീമംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു.

സെമി ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 126 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 94 റണ്‍സ്ജയം. 59 റണ്‍സ് നേടിയ യുവരാജ് സിങ്ങും 42 റണ്‍സ് നേടിയ സച്ചിനും ആണ് ഇന്ത്യ മാസ്റ്റേഴ്സിലെ ടോപ് സ്കോറർമാർ. ഷഹ്ബാസ് നദീം നാലോവറില്‍ 15 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി.
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

Ads by Google
Ads by Google
TRENDING NOW