-->
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും പല തരത്തിലുളള വീഡിയോകള്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ പാട്ട് പാടുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്്. ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയില്‍ പാട്ടുപാടിയ നിമി രാധാകൃഷ്ണന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് പാട്ട് പാടി സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്.
' പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍' എന്ന പാട്ട് ആസ്വദിച്ച് പാടുന്ന നിമിക്ക് ചുറ്റും സഹപ്രവര്‍ത്തകരും ഉണ്ട്. കൊണ്ടോട്ടി സ്‌റ്റേഷനിലെ ഉദോ്യാഗസ്ഥയായ നിമിയെ അഭിനന്ദിച്ചുളള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയെ.
നിമിയുടെ വൈറലായ വീഡിയോയ്ക്ക് താഴെ ഗായിക സിത്താര കൃഷ്ണകുമാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഹാര്‍ട്ട് ഇമോജിയാണ് നിമിയുടെ പാട്ടിന് സിതാര നല്‍കിയ പ്രതികരണം.