Wednesday, March 11, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 03.06 PM

ആറ്റുകാല്‍ പൊങ്കാല ആശംസകളുമായി സല്‍മാനുളും മേഘയും; ചിത്രങ്ങള്‍ പങ്കുവെച്ച് ദമ്പതികള്‍

salmanul
photo-www.instagram.com/the__salmanul__official/

സിനിമയിലേയും സീരിയലിലേയും നായകനും നായികയും ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. അങ്ങനെ ഒരുമിച്ച നിരവധി പേരുണ്ട്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലെ പ്രണയത്തിലേക്ക് വഴി തെളിച്ചവരായി സിനിമ ലോകത്തെന്നത് പോലെ സീരിയല്‍ ലോകത്തുമുണ്ട്. ഈക്കൂട്ടത്തിലെ പുതിയ എന്‍ട്രിയാണ് നടന്‍ സല്‍മാനുളും മേഘയും.

ഈ അടുത്താണ് സല്‍മാനും മേഘയും വിവാഹിതരാകുന്നത്. മിഴിരണ്ടിലും എന്ന പരമ്പരയിലൂടെയാണ് ഇരുവരും മലയാളികളുടെ പ്രിയപ്പെട്ടവരാകുന്നത്. സീ കേരളത്തിലെ പരമ്പരയാണ് മിഴിരണ്ടിലും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകരും ആഗ്രഹിച്ചിരുന്നു. ഒടുവില്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും വിവാഹിതരായി.

സല്‍മാന്റേയും മേഘയുടേയും വിവാഹം സോഷ്യല്‍ മീഡിയയും ആരാധകരുമൊക്കെ ആഘോഷമാക്കി മാറ്റി. ഇതിനിടെ ഇപ്പോഴിതാ സല്‍മാനുള്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകര്‍ക്ക് ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് തന്റേയും മേഘയുടേയും ചിത്രങ്ങള്‍ സല്‍മാനുള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW