Friday, March 13, 2026 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 01.13 PM

ട്രെന്‍ഡിങ് പാട്ടിനൊപ്പം ചുവുവെച്ച് രഞ്ജിനി കുഞ്ചു, ഒപ്പം അഭിഷേകും; വീഡിയോ

renjini-kunju
photo-www.instagram.com/renjinikunju/

നര്‍ത്തകി, റിയാലിറ്റി ഷോ താരം, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ രഞ്ജിനി കുഞ്ചു പങ്കുവെച്ച റീല്‍ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അഭിഷേക് ഉദയകുമാറിനൊപ്പമുളള രഞ്ജിനിയുടെ മനോഹരമായ ഡാന്‍സാണ് വീഡിയോയില്‍ കാണാനാവുക. ഡ്രാഗണ്‍ എന്ന ചിത്രത്തിലെ ‘വഴിത്തുണയെ’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവെച്ചത്.

രഞ്ജിനിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. മുഹമ്മദ് ആഷിഖ് ആണ് ചിത്രീകരണത്തിനു പിന്നില്‍. ഡ്രാഗണിലെ ഈ ഗാനത്തില്‍ മനസ്സ് മുഴുകിയിരിക്കുകയാണെന്ന പ്രതികരണത്തോടെയാണ് രഞ്ജിനി ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ സണ്ണി വെയിന്റെ പങ്കാളി കൂടിയാണ് രഞ്ജിനി .

Ads by Google
Ads by Google
LATEST NEWS
TRENDING NOW