-->
നര്‍ത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളില്‍ ശ്രദ്ധേയയാണ് രഞ്ജിനി കുഞ്ചു. രഞ്ജിനിയുടെ ഡാന്‍സ് കവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജിമ്മില്‍ നിന്നുളള ഒരു മിറര്‍ സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി. തന്റെ ഒരു വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായുണ്ടായ മാറ്റം എന്നു പറഞ്ഞാണ് രഞ്ജിനി വീഡിയോ പങ്കിട്ടിരിക്കുന്നത്.
വെറും മോട്ടിവേഷന്‍ കൊണ്ട് സാധ്യമായതല്ല ഇത്, സ്ഥിരതയും അച്ചടക്കവുമാണ് ഈ മാറ്റത്തിന് എന്നെ സഹായിച്ചത് എന്ന് രഞ്ജിനി കുഞ്ചു പറയുന്നു. കൃത്യമായ ഡയറ്റ്, കാര്‍ഡിയോ, സ്ട്രങ്ത് ട്രെയിനിങ്, എല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ അതിനെക്കാള്‍ ഒക്കെ മുകളിലാണ് സ്ഥിരമായി അത് ഫോളോ ചെയ്യു എന്നത് എന്നും രഞ്ജിനി പറയുന്നു.
ഒരു വര്‍ഷത്തെ എന്റെ മാറ്റം , എന്നിലെ ഏറ്റവും മികച്ച വേര്‍ഷന്‍ ആണ്, ഇത് മാത്രമല്ല ഇനിയും വരാനുണ്ട് എന്നാണ് വീഡിയോയ്‌ക്കൊപ്പം രഞ്ജിനി കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ പ്രശംസകളുമായെത്തുന്നത്.
നടന്‍ സണ്ണി വെയ്ന്‍ ആണ് രഞ്ജിനിയുടെ ഭര്‍ത്താവ്. 2019 ലായിരുന്നു ഇരുവരുടെയും വിവാഹം. അതേസമയം സാമൂഹ്യമാധ്യമങ്ങളിലോ പൊതുവേദികളിലോ സണ്ണിയും രഞ്ജിനിയും ഒരുമിച്ച് എത്താറില്ല. രണ്ടുപേരുടെയും തിരക്കുകള്‍ കാരണമാണ് ഒന്നിച്ചെത്താന്‍ കഴിയാതിരിക്കുന്നതെന്നാണ് രഞ്ജിനി ഒരഭിമുഖത്തില്‍ പറഞ്ഞത്. സണ്ണി വെയ്‌നിന്റെ ഭാര്യ എന്നതിനപ്പുറം ഡാന്‍സര്‍ എന്ന നിലയില്‍ തിരിച്ചറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു.