Friday, March 13, 2026 Last Updated 18 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 01.20 PM

കനത്ത മൂടൽമഞ്ഞ് ; യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
declared
photo - facebook

അബുദാബി: യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡി​ഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡി​ഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. മണിക്കൂറിൽ 35 കിലോമീറ്റർ വേ​ഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.

Ads by Google
Friday 14 Mar 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW